സ്കൂ​​ൾ ചെ​​സ്: കേ​​ര​​ളം ചാ​​ന്പ്യ​ന്മാ​​ർ
സ്കൂ​​ൾ ചെ​​സ്: കേ​​ര​​ളം ചാ​​ന്പ്യ​ന്മാ​​ർ
Sunday, December 16, 2018 1:12 AM IST
വെ​​സ്റ്റ് ഗോ​​ദാ​​വ​​രി (ആ​​ന്ധ്ര): 64-ാമ​​ത് ദേ​​ശീ​​യ സ്കൂ​​ൾ ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം (അ​​ണ്ട​​ർ 19) കി​​രീ​​ടം കേ​​ര​​ള​​ത്തി​​ന്. ഗെ​​യിം​​സ് ച​​രി​​ത്ര​​ത്തി​​ൽ അ​​പൂ​​ർ​​വ​​മാ​​യി​​ മാ​​ത്ര​​മേ കേ​​ര​​ളം ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ക​​ര​​സ്ഥ​​മാ​​ക്കി​​യി​​ട്ടു​​ള്ളൂ. നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ മ​​ഹാ​​രാ​​ഷ്‌​ട്ര, ​മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ ത​​മി​​ഴ്നാ​​ട്, ക​​ർ​​ണാ​​ട​​ക, ഡ​​ൽ​​ഹി, ഹ​​രി​​യാ​​ന, പ​​ഞ്ചാ​​ബ് തു​​ട​​ങ്ങി​​യ​​വ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് കേ​​ര​​ളം ച​​രി​​ത്രം കുറിച്ച​ത്.

കെ. ​​ഗ​​ഗ​​ൻ ഭ​​ര​​ദ്വാ​​ജ് (എ​​സ്എ​​പി എ​​ച്ച്എ​​സ്എ​​സ് അ​​ഗ​​ൽ​​പ​​ടി), വി​​ന​​യ് തോ​​മ​​സ് ഏ​​ബ്ര​​ഹം (രാ​​ജ​​ഗി​​രി എ​​ച്ച്എ​​സ്എ​​സ് രാ​​ജ​​ഗി​​രി), നി​​ജ​​യ് ഗി​​രി (എ​​സ്എ​​ൻ​​എം​​എ​​ച്ച്എ​​സ്എ​​സ് മു​​ത്തു​​കു​​ന്നം), ടി.​​എം. അ​​ഭി​​ഷേ​​ക് (സി​​ൽ​​വ​​ർ​​ഹി​​ൽ​​സ് എ​​ച്ച്എ​​സ്എ​​സ് കോ​​ഴി​​ക്കോ​​ട്), ഷ​​ർ​​ഷാ ബ​​ക്ക​​ർ (ഫാ​​റൂ​​ക്ക് എ​​ച്ച്എ​​സ്എ​​സ് കോ​​ഴി​​ക്കോ​​ട്) എ​​ന്നി​​വ​​രാ​​ണ് കേ​​ര​​ള ടീ​​മി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. ജി​​സ്മോ​​ൻ മാ​​ത്യു (സെ​​ന്‍റ് തോ​​മ​​സ് സ്കൂ​​ൾ പാ​​ലാ) ആ​​ണ് പ​​രി​​ശീ​​ല​​ക​​ൻ. ടീം ​​മാ​​നേ​​ജ​​ർ: വി​​പി​​ൻ (കോ​​ക്കൂ​​ർ ജി​​എ​​ച്ച്എ​​സ്എ​​സ്), മേ​​രി (ത​​ല​​പ്പു​​ഴ ജി​​എ​​ച്ച്എ​​സ്എ​​സ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.