ടൈ കെട്ടി ഗോകുലം
ടൈ കെട്ടി ഗോകുലം
Sunday, December 16, 2018 1:13 AM IST
കോ​​​ഴി​​​ക്കോ​​​ട്: റി​​​യ​​​ൽ കാ​​​ഷ്മീ​​​രി​​​നോ​​​ട് വി​​​ജ​​​യം കൊ​​​തി​​​ച്ചി​​​റ​​​ങ്ങി​​​യ ഗോ​​​കു​​​ല​​​ത്തി​​​ന് സ​​​മ​​​നി​​​ല​​കൊ​​ണ്ട് തൃ​​പ്തി​​യ​​ട​​യേ​​ണ്ടി​​വ​​​ന്നു. 20-ാം മി​​​നി​​റ്റി​​​ൽ പ്രീ​​​തം സിം​​ഗി​​​ന്‍റെ ഗോ​​​ളി​​​ൽ ഗോ​​​കു​​​ലം ലീ​​​ഡ് നേ​​​ടി​​​യെ​​​ങ്കി​​​ലും ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ലെ അ​​​ല​​​സ​​​ത ഗോ​​​കു​​​ല​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​നു ത​​ട​​സ​​മാ​​​യി. സ്കോ​​​ർ 1-1. ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ൽ 69-ാം മി​​​നി​​​റ്റി​​​ൽ സു​​​ച​​​ന്ദ്ര സിം​​ഗി​​​ലൂ​​​ടെ കാ​​​ഷ്മീ​​​ര്‍ സ​​​മ​​​നി​​​ല പി​​​ടി​​​ച്ചു.

ആ​​​ദ്യ പ​​​കു​​​തി ഗോ​​​കു​​​ല​​​ത്തി​​​ന്‍റെ കാ​​​ലു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ര​​​ണ്ടാം പ​​​കു​​​തി​​​യി​​ൽ അ​​ത് നി​​ല​​നി​​ന്നി​​ല്ല. 11-ാം മി​​​നി​​​റ്റി​​​ൽ അ​​​ർ​​​ജു​​​ൻ ജ​​​യ​​​രാ​​​ജി​​​ലൂ​​​ടെ ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യെ​​​ങ്കി​​​ലും ശ്ര​​​മം പാ​​​ഴാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ർ​​​ജു​​​ൻ പോ​​​സ്റ്റി​​​ലേ​​​ക്ക് തൊ​​​ടു​​​ത്ത പ​​ന്ത് പോ​​​സ്റ്റി​​​ലി​​​ടി​​​ച്ച് മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് ആ​​​ക്ര​​​മ​​​ണം ക​​​ടു​​​പ്പി​​​ച്ച ഗോ​​​കു​​​ലം 20-ാം മി​​​നി​​​റ്റി​​​ൽ ലീ​​​ഡ് നേ​​​ടി. മൈ​​​താ​​​ന​​​മ​​​ധ്യ​​​ത്തു​​നി​​​ന്ന് അ​​​ര്‍​ജു​​​ന്‍ ന​​​ല്‍​കി​​​യ പാ​​​സ് സ്വീ​​​ക​​​രി​​​ച്ച പ്രീ​​​തം സിം​​​ഗ് ഡൈ​​​വ് ചെ​​​യ്ത് വ​​​ല​​​യി​​​ലെ​​​ത്തി​​​ച്ചു.


ഈ​​​സ്റ്റ് ബം​​​ഗാ​​​ളി​​​നെ​​​തി​​​രേ അ​​​ണി​​​നി​​​ര​​​ത്തി​​​യ ടീ​​​മി​​​ല്‍ അ​​​ഞ്ചു​​​ മാ​​​റ്റ​​​ങ്ങ​​​ളു​​​മാ​​​യാ​​​ണ് ഗോ​​​കു​​​ലം ഇ​​​റ​​​ങ്ങി​​​യ​​​ത്. നാ​​​യ​​​ക​​​നും ഗോ​​​ള്‍​കീ​​​പ്പ​​​റു​​​മാ​​​യ ഷി​​​ബി​​​ന്‍​രാ​​​ജി​​​നെ സ​​​ര്‍​വീ​​​സ​​​സ് തി​​​രി​​​ച്ചു വി​​​ളി​​​ച്ച​​​തി​​​നാ​​​ല്‍ അ​​​ര്‍​ണ​​​ബ് ദാ​​​സ് ശ​​​ര്‍​മ​​​യ്ക്കാ​​​യി​​​രു​​​ന്നു ഗോ​​​ള്‍​വ​​​ല കാ​​​ക്കാ​​​നു​​​ള്ള ചു​​​മ​​​ത​​​ല. ജ​​യ​​ത്തോ​​ടെ 14 പോ​​യി​​ന്‍റു​​മാ​​യി റിയൽ രണ്ടാമതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.