ഐഎസ്എൽ: ബ്ലാ​​സ്റ്റേ​​ഴ്സി​​നു നാ​​ണം​​കെ​​ട്ട തോ​​ൽ​​വി
ഐഎസ്എൽ: ബ്ലാ​​സ്റ്റേ​​ഴ്സി​​നു നാ​​ണം​​കെ​​ട്ട തോ​​ൽ​​വി
Sunday, December 16, 2018 10:43 PM IST
മും​​ബൈ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​നു നാ​​ണം​​കെ​​ട്ട തോ​​ൽ​​വി. ഒ​​ന്നി​​നെ​​തി​​രേ ആ​​റ് ഗോ​​ളു​​ക​​ൾ​​ക്ക് മും​​ബൈ സി​​റ്റി​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​നെ നാ​​ണം​​കെ​​ടു​​ത്തി​​യ​​ത്. മും​​ബൈ​​ക്കാ​​യി മൊ​​ഡു സൂ​​ഗു (12, 15, 30, 90+4 മി​​നി​​റ്റു​​ക​​ൾ) ഹാ​​ട്രി​​ക്ക് നേ​​ടി. റാ​​ഫേ​​ൽ ബാ​​സ്റ്റോ​​സ് (70-ാം മി​​നി​​റ്റ്), മ​​ത്യാ​​സ് മി​​റ​​ബ്ജെ (89-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ മും​​ബൈ​​യു​​ടെ ഗോ​​ൾ പ​​ട്ടി​​ക പൂ​​ർ​​ത്തി​​യാ​​ക്കി.


ഡൗ​​ൻ​​ഗ​​ലി​​ന്‍റെ (27-ാം മി​​നി​​റ്റ്) വ​​ക​​യാ​​യി​​രു​​ന്നു ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ ഏ​​ക ഗോ​​ൾ. 45+1ാം മി​​നി​​റ്റി​​ൽ സ​​ക്കീ​​ർ ചു​​വ​​പ്പ് കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​തോ​​ടെ ബ്ലാ​​സ്റ്റേ​​ഴ്സ് പ​​ത്ത് പേ​​രാ​​യി ചു​​രു​​ങ്ങി. ഒ​​ന്പ​​ത് പോ​​യി​​ന്‍റു​​ള്ള ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ട്ടാം സ്ഥാ​​ന​​ത്താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.