ഹ​ര്‍ദി​ക് പാ​ണ്ഡ്യ ടീ​മി​ല്‍; പൃഥ്വി ഷാ ​പു​റ​ത്ത്
ഹ​ര്‍ദി​ക് പാ​ണ്ഡ്യ ടീ​മി​ല്‍; പൃഥ്വി ഷാ ​പു​റ​ത്ത്
Tuesday, December 18, 2018 1:06 AM IST
ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള അ​വ​സാ​ന ര​ണ്ടു ടെ​സ്റ്റി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഓ​ള്‍റൗ​ണ്ട​ര്‍ ഹ​ര്‍ദി​ക് പാ​ണ്ഡ്യ​യെ ഉ​ള്‍പ്പെ​ടു​ത്തി. പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ഓ​പ്പ​ണ​ര്‍ പൃ​ഥ്വി ഷാ ​അ​ടു​ത്ത ര​ണ്ടു ടെ​സ്റ്റി​ലു​ണ്ടാ​കി​ല്ല. പ​ക​രം മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍ ടീ​മി​ലെ​ത്തി. 26ന് ​മെ​ല്‍ബ​ണി​ലാ​ണ് ര​ണ്ടാം ടെ​സ്റ്റ് ആ​രം​ഭി​ക്കു​ന്ന​ത്.

പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് മൂ​ന്നു​മാ​സ​മാ​യി പാ​ണ്ഡ്യ ഇ​ന്ത്യ ടീ​മി​നൊ​പ്പ​മി​ല്ല. ബ​റോ​ഡ​യ്ക്കു​വേ​ണ്ടി മും​ബൈ​ക്കെ​തി​രേ​യു​ള്ള ര​ഞ്ജി ട്രോ​ഫി​യി​ല്‍ അ​ര്‍ധ സെ​ഞ്ചു​റി​യും ഏ​ഴു വി​ക്ക​റ്റും വീ​ഴ്ത്തി​യ പ്ര​ക​ട​ന​ത്തി​നു​ശേ​ഷ​മാ​ണ് പാ​ണ്ഡ്യ​യെ ടെ​സ്റ്റ് ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ പ്ര​ഖ്യാ​പ​നം വ​ന്ന​ത്.

സെ​പ്റ്റം​ബ​റി​ല്‍ ന​ട​ന്ന ഏ​ഷ്യ ക​പ്പി​നി​ടെ ഉ​ണ്ടാ​യ പു​റം വേ​ദ​ന​യെ​ത്തു​ട​ര്‍ന്ന് പാ​ണ്ഡ്യ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ​യ്​ക്കെ​തി​രേ​യു​ള്ള പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ല്‍ കാ​ല്‍ക്കു​ഴ​യ്‌​ക്കേ​റ്റ പ​രി​ക്ക് ഭേ​ദ​മാ​കാ​ത്ത​താ​ണ് ഷാ​യ്ക്കു വി​ന​യാ​യ​ത്. അ​ന്താ​രാ​ഷ്‌ട്ര ​മ​ത്സ​ര​ത്തി​ല്‍ ഇ​റ​ങ്ങി​യി​ട്ടി​ല്ലാ​ത്ത അ​ഗ​ര്‍വാ​ളി​ന് ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ മി​ക​വാ​ണ് ടീ​മി​ലേ​ക്കു​ള്ള വ​ഴി​യൊ​രു​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.