ഐ​​പി​​എ​​ൽ താ​​ര ലേ​​ലം ഇ​​ന്ന്
ഐ​​പി​​എ​​ൽ താ​​ര ലേ​​ലം ഇ​​ന്ന്
Tuesday, December 18, 2018 1:06 AM IST
ജ​​യ്പു​​ർ: 2019 ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20​​ക്കാ​​യു​​ള്ള ക​​ളി​​ക്കാ​​രു​​ടെ ലേ​​ലം ഇ​​ന്ന് ജ​​യ്പു​​രി​​ൽ ന​​ട​​ക്കും. എ​​ട്ട് ടീ​​മു​​ക​​ളി​​ലാ​​യി 70 ക​​ളി​​ക്കാ​​രു​​ടെ ഒ​​ഴി​​വാ​​ണ് ഉ​​ള്ള​​ത്. 1003 ക​​ളി​​ക്കാ​​രാ​​ണ് 2019 ഐ​​പി​​എ​​ലി​​നാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​തെ​​ങ്കി​​ലും ഫ്രാ​​ഞ്ചൈ​​സി​​ക​​ൾ ത​​യാ​​റാ​​ക്കി​​യ അ​​വ​​സാ​​ന പ​​ട്ടി​​ക​​യി​​ൽ 346 പേ​​രാ​​ണു​​ള്ള​​ത്. ഇ​​വ​​രി​​ൽ​​നി​​ന്നാ​​ണ് ടീ​​മു​​ക​​ൾ ത​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ട ക​​ളി​​ക്കാ​​രെ ലേ​​ലം കൊ​​ള്ളു​​ക. പ​​ഞ്ചാ​​ബ് കിം​​ഗ്സ് ഇ​​ല​​വ​​നാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ ലേ​​ല​​ത്തി​​ൽ ഏ​​റ്റ​​വും അ​​ധി​​കം താ​​ര​​ങ്ങ​​ൾ​​ക്കാ​​യി രം​​ഗ​​ത്തു​​ള്ള​​ത്. 11 ഇ​​ന്ത്യ​​ൻ ക​​ളി​​ക്കാ​​ർ​​ക്കാ​​യും നാ​​ല് വി​​ദേ​​ശ ക​​ളി​​ക്കാ​​ർ​​ക്കാ​​യും പ​​ഞ്ചാ​​ബ് രം​​ഗ​​ത്തു​​ണ്ട്.


നി​​ല​​വി​​ലെ ജേ​​താ​​ക്ക​​ളാ​​യ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് ക​​ഴി​​ഞ്ഞ ത​​വ​​ണ ടീ​​മി​​ലു​​ണ്ടാ​​യി​​രു​​ന്ന 23 പേ​​രെ നി​​ല​​നി​​ർ​​ത്തി​​യി​​ട്ടു​​ണ്ട്. ര​​ണ്ട് ക​​ളി​​ക്കാ​​ർ​​ക്കാ​​യി​​മാ​​ത്ര​​മാ​​ണ് ചെ​​ന്നൈ ലേ​​ല​​ത്തി​​നെ​​ത്തു​​ന്ന​​ത്.

കളിക്കാർ 346

അ​​ടു​​ത്ത വ​​ർ​​ഷത്തെ ഐ​​പി​​എലിനു​​ള്ള താ​​ര ലേ​​ല​​ത്തി​​നാ​​യി അ​​ണി​​നി​​ര​​ക്കു​​ന്ന​​ത് വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള 346 ക​​ളി​​ക്കാ​​ർ. എ​​ട്ട് ടീ​​മു​​ക​​ളി​​ലാ​​യി 70 ക​​ളി​​ക്കാ​​ർ​​ക്കാ​​യാ​​ണ് ഇത്തവണ ലേ​​ലം ന​​ട​​ക്കു​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.