ബാ​ഴ്‌​സ​യ്ക്ക് ലെ​വാ​ന്‍റെ ഷോ​ക്ക്
ബാ​ഴ്‌​സ​യ്ക്ക് ലെ​വാ​ന്‍റെ ഷോ​ക്ക്
Saturday, January 12, 2019 12:17 AM IST
വ​ല​ന്‍സി​യ: സ്പാ​നി​ഷ് കോ​പ്പ ഡെ​ല്‍ റേ ​ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ ആ​ദ്യ​പാ​ദ​ത്തി​ല്‍ ക​രു​ത്ത​രാ​യ ബാ​ഴ്‌​സ​ലോ​ണ​യെ ലെ​വാ​ന്‍റെ അ​ട്ടി​മ​റി​ച്ചു. സ്വ​ന്തം മൈ​താ​ന​ത്ത് ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ള്‍ക്കാ​യി​രു​ന്നു ആ​തി​ഥേ​യ​രു​ടെ വി​ജ​യം. എ​ന്നാ​ല്‍ എ​വേ ഗ്രൗ​ണ്ടി​ല്‍ ഒ​രു ഗോ​ള്‍ നേ​ടാ​നാ​യ​ത് ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് ആ​ശ്വാ​സം ന​ല്‍കു​ന്നു.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ 20 മി​നി​റ്റു​ക​ള്‍ക്കു​ള്ളി​ല്‍ ത​ന്നെ ലെ​വാ​ന്‍റെ ര​ണ്ടു ഗോ​ളു​ക​ള്‍ക്ക് മു​ന്നി​ലെ​ത്തി​യി​രു​ന്നു. നാ​ലാം മി​നി​റ്റി​ല്‍ എ​റി​ക്ക് ക​ബാ​ക്കോ​യി​ലൂ​ടെ ലെ​വാ​ന്‍റെ മു​ന്നി​ലെ​ത്തി. 18-ാം മി​നി​റ്റി​ല്‍ ബോ​ര്‍ഹ മ​യോ​റാ​ള്‍ അ​വ​രു​ടെ ലീ​ഡ് ഉ​യ​ര്‍ത്തി. 85ാം മി​നി​റ്റി​ല്‍ ഫി​ലി​പ്പ് കു​ടീ​ഞ്ഞോ​യാ​ണ് പെ​ന​ല്‍റ്റി​യി​ലൂ​ടെ ബാ​ഴ്‌​സ​യ്ക്കാ​യി സ്‌​കോ​ര്‍ ചെ​യ്ത​ത്.


ല​യ​ണ​ല്‍ മെ​സി, ലൂ​യി​ സു​വാ​ര​സ് അ​ട​ക്ക​മു​ള്ള പ്ര​മു​ഖ താ​ര​ങ്ങ​ളെ കൂ​ടാ​തെ​യാ​ണ് ബാ​ഴ്‌​സ ഇ​റ​ങ്ങി​യ​ത്. ഗെ​റ്റാ​ഫെ​ക്കെ​തി​രെ ലീ​ഗി​ല്‍ വി​ജ​യം നേ​ടി​യ ടീ​മി​ല്‍ നി​ന്ന് ഒ​മ്പ​ത് മാ​റ്റ​ങ്ങ​ളാ​യി​രു​ന്നു ബാ​ഴ്‌​സ ടീ​മി​ല്‍.

ബാ​ഴ്‌​സ​ലോ​ണ ലെ​വ​ന്‍റെ​യി​ലെ​ത്തു​മ്പോ​ഴെല്ലാം​അ​പ്ര​തീ​ക്ഷി​ത ഫ​ല​മാ​ണ് നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്. ആ​ഴ്ച​ക​ള്‍ക്കു മു​ന്‍പ് മെ​സി​യു​ടെ ഹാ​ട്രി​ക്ക് മി​ക​വി​ല്‍ ബാ​ഴ്‌​സ, ലെ​വാ​ന്‍റെ​യെ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ള്‍ക്ക് ത​ക​ര്‍ത്തി​രു​ന്നു. കഴിഞ്ഞ ലാ ലിഗ സീസണിൽ തോറ്റിരുന്നു. അ​തേ​സ​മ​യം സ്വ​ന്തം മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന ര​ണ്ടാം​പാ​ദ​മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നാ​യാ​ല്‍ ബാ​ഴ്‌​സ​യ്ക്ക് സെ​മി​യി​ലേ​ക്ക് മു​ന്നേ​റാം. ജ​നു​വ​രി 18നാ​ണ് ര​ണ്ടാം പാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.