കേ​ര​ള​ത്തി​നു മെ​ഡ​ല്‍ കൊ​യ്ത്ത്
കേ​ര​ള​ത്തി​നു മെ​ഡ​ല്‍ കൊ​യ്ത്ത്
Saturday, January 12, 2019 12:17 AM IST
പൂ​ന: 2019 ഖേ​ലൊ ഇ​ന്ത്യ​യു​ടെ ര​ണ്ടാം ദി​നം കേ​ര​ള​ത്തി​ന് അ​ഞ്ച് സ്വ​ര്‍ണം. റി​ലേ​യി​ല്‍ ര​ണ്ടു സ്വ​ര്‍ണ​വും രണ്ടു വെ​ള്ളി​യും. പെ​ണ്‍കു​ട്ടി​ക​ളു​ടെ പോ​ള്‍വോ​ള്‍ട്ടി​ല്‍ വെ​ള്ളി​യും വെ​ങ്ക​ല​വും പെ​ണ്‍കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ സ്വ​ര്‍ണ​വും വെ​ങ്ക​ല​വും. പെ​ണ്‍കു​ട്ടി​ക​ളു​ടെ അ​ണ്ട​ര്‍ 21 വി​ഭാ​ഗം ഹ​ര്‍ഡി​ല്‍സി​ല്‍ അ​പ​ര്‍ണ റോ​യി​ക്ക് സ്വ​ര്‍ണം.

ആ​ണ്‍കു​ട്ടി​ക​ളു​ടെ അണ്ടർ 17 വി​ഭാ​ഗം 400 മീ​റ്റ​റി​ല്‍ സി.​ആ​ര്‍. അ​ബ്ദു​ള്‍ റ​സാ​ഖ് (48.34 സെ​ക്ക​ന്‍ഡ്) സ്വ​ര്‍ണം നേ​ടി. ആ​ണ്‍കു​ട്ടി​ക​ളു​ടെ അ​ണ്ട​ര്‍ 21ല്‍ 4-100 ​മീ​റ്റ​റി​ല്‍ സി. ​അ​ഭി​ന​വ്, കെ. ​ബി​ജി​ത്, ടി.​വി. അ​ഖി​ല്‍, പി.​എ​സ്. സ​നീ​ഷ് എ​ന്നി​വ​രു​ള്‍പ്പെ​ടു​ന്ന ടീം ​സ്വ​ര്‍ണം നേ​ടി. അ​ണ്ട​ര്‍ 17 ആ​ണ്‍കു​ട്ടി​ക​ളു​ടെ ത​ന്നെ 4-100 റി​ലേ​യി​ല്‍ കെ.​എം. സൂ​ര്യ​ജി​ത്, മു​ഹ​മ്മ​ദ് ലാ​സ​ന്‍, ടി.​ജെ. ജോ​സ​ഫ്, സി.​ആ​ര്‍. അ​ബ്ദു​ള്‍ റ​സാ​ഖ് ടീം ​സ്വ​ര്‍ണം നേ​ടി. അ​ണ്ട​ര്‍ 21 പെ​ണ്‍കു​ട്ടി​ക​ളു​ടെ 4-100 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ കെ.​എം. നി​ഭ, അ​ബി​ഗെ​ല്‍ ആ​രോ​ക്യ​നാ​ഥ​ന്‍, അ​പ​ര്‍ണ റോ​യി, ആ​ന്‍സി സോ​ജ​ന്‍ ടീ​മി​ന് വെ​ള്ളി ല​ഭി​ച്ചു. പെ​ണ്‍കു​ട്ടി​ക​ളു​ടെ അ​ണ്ട​ര്‍ 17 വി​ഭാ​ഗം 4-100 റി​ലേ​യി​ല്‍ അ​ലീ​ന വ​ര്‍ഗീ​സ്, വി.​എ​സ്. ഭ​വി​ക, അ​നു ജോ​സ​ഫ്, ആ​ന്‍ റോ​സ് ടോ​മി ടീം ​വെ​ള്ളി നേ​ടി. അ​ണ്ട​ര്‍ 17 പെ​ണ്‍കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​റി​ല്‍ മൂ​ന്നു മെ​ഡ​ലും കേ​ര​ള​ത്തി​നാ​ണ്. എ.​എ​സ്. സാ​ന്ദ്ര സ്വ​ര്‍ണ​വും ഗൗ​രി ന​ന്ദ​ന വെ​ള്ളി​യും പ്രി​സ്‌​കി​ല ഡാ​നി​യ​ല്‍ വെ​ങ്ക​ല​വും നേ​ടി.


പെ​ണ്‍കു​ട്ടി​ക​ളു​ടെ അ​ണ്ട​ര്‍ 21 വി​ഭാ​ഗം പോ​ള്‍വോ​ള്‍ട്ടി​ല്‍ ദി​വ്യ മോ​ഹ​ന്‍ (3.40 മീ​റ്റ​ര്‍ ) വെ​ള്ളി​യും അ​ര്‍ഷ ബാ​ബു (3.30 മീ​റ്റ​ര്‍) വെ​ങ്ക​ല​വും നേ​ടി. പെ​ണ്‍കു​ട്ടി​ക​ളു​ടെ അ​ണ്ട​ര്‍ 17 വി​ഭാ​ഗ​ത്തി​ലെ 100 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ ആ​ന്‍ റോ​സ് ടോ​മി (14.55 സെ​ക്ക​ന്‍ഡ്) വെ​ങ്ക​ലം നേ​ടി. 100 മീ​റ്റ​റി​ല്‍ ആ​ന്‍ റോ​സ് ടോ​മി (12.72 സെ​ക്ക​ന്‍ഡ്) വെ​ങ്ക​ലം നേ​ടി.

ആ​ണ്‍കു​ട്ടി​ക​ളു​ടെ അ​ണ്ട​ര്‍ 21 110 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ മു​ഹ​മ്മ​ദ് ഫ​യി​സ് (14.10 സെ​ക്ക​ന്‍) വെ​ള്ളി നേ​ടി. പെ​ണ്‍കു​ട്ടി​ക​ളു​ടെ അ​ണ്ട​ര്‍ 17 ലോം​ഗ് ജം​പി​ല്‍ അ​നു മാ​ത്യു (5.38 മീ​റ്റ​ര്‍) വെ​ങ്ക​ലം നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.