എഎഫ്സി ഏഷ്യൻ കപ്പ്: ഇറാന്‍, ഇറാക്ക് പ്രീക്വാർട്ടറിൽ
Sunday, January 13, 2019 12:40 AM IST
അ​ബു​ദാ​ബി: എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പി​ൽ ഇ​റാ​നും ഇ​റാ​ക്കും പ്രീ​ക്വാ​ർ​ട്ട​റി​ൽ. ഗ്രൂ​പ്പ് ഡി​യി​ല്‍നി​ന്ന് ഇ​റാ​ന്‍ പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി. ഗ്രൂ​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ സ​ര്‍ദാ​ര്‍ അ​സ്മൗ​നിന്‍റെ ഇ​ര​ട്ട ഗോ​ളി​ല്‍ (38’, 69’) വി​യ​റ്റ്‌​നാ​മി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു തോ​ല്‍പ്പി​ച്ചാ​ണ് ഇ​റാ​ന്‍ അ​വ​സാ​ന 16ലെ​ത്തി​യ​ത്. ഇറാക്ക് 3-0ന് യെമനെ തകർത്തു. മൊഹാന്ദ് അലി (11’), ബാഷർ റീസൻ (19’), അബ്ബാസ് അബ്ദുള്ളാനബി (90+1’) എന്നിവരാണ് ഗോൾ നേടിയത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ ഗ്രൂ​പ്പ് സി​യി​ല്‍നി​ന്ന് ചൈ​ന​യും ദ​ക്ഷി​ണ കൊ​റി​യ​യും പ്രീ​ക്വാ​ര്‍ട്ട​റി​ലെത്തി‍. തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ജ​യ​വു​മാ​യാ​ണ് ഇ​രു​ടീ​മും പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​ത്. വൂ ​ലി​യൂ​ടെ ഇ​ര​ട്ട ഗോ​ള്‍ (40’, 66’) മി​ക​വി​ല്‍ ചൈ​ന 3-0ന് ​ഫി​ലിപ്പീ​ന്‍സി​നെ തോ​ല്‍പ്പി​ച്ചു. ചൈ​ന​യു​ടെ മൂ​ന്നാം ഗോ​ള്‍ യു ​ഡാ​ബൗ (80’) വിന്‍റെ വ​ക​യാ​യി​രു​ന്നു. 41-ാം മി​നി​റ്റി​ല്‍ കിം ​മി​ന്‍ ജേ ​നേ​ടി​യ ഗോ​ളി​ലാ​ണ് കൊ​റി​യ 1-0ന് ​കി​ര്‍ഗി​സ്ഥാ​നെ പ​രാ​ജ​പ്പെ​ടു​ത്തി​യ​ത്. ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന കൊ​റി​യ-​ചൈ​ന മ​ത്സ​ര​ത്തി​ലെ ഫ​ല​മാ​കും ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രെ നി​ര്‍ണ​യി​ക്കു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.