ദേ​ശീ​യ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍: കേ​ര​ള​ത്തി​നു മൂ​ന്നാം സ്ഥാ​നം
Sunday, January 13, 2019 12:40 AM IST
ഭാ​വ്‌​ന​ഗ​ര്‍: 69-ാമ​ത് ദേ​ശീ​യ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ള​ത്തി​ന്‍റ വ​നി​ത​ക​ള്‍ വെ​ങ്ക​ലം നി​ല​നി​ര്‍ത്തി. മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍ക്കു​വേ​ണ്ടി​യു​ള്ള മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം 79-73ന് ഛ​ത്തീ​സ്ഗ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

21 പോ​യി​ന്‍റ് നേ​ടി​യ പി.​എ​സ്. ജീ​ന, 18 പോ​യി​ന്‍റ് നേ​ടി​യ പൂ​ജാ​മോ​ള്‍ എ​ന്നി​വ​രു​ടെ പ്ര​ക​ടന​മാ​ണ് കേ​ര​ള​ത്തെ ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച​ത്. ഛത്തീ​സ്ഗ​ഡി​ന്‍റെ ആ​റ​ടി ഒ​മ്പ​തി​ഞ്ച് ഉ​യ​ര​മു​ള്ള പൂ​നം ചു​ര്‍വേ​ദി 41 പോ​യി​ന്‍റ്് ബാ​സ്‌​ക​റ്റി​ല്‍ നി​ക്ഷേ​പി​ച്ചു. കേ​ര​ള​ത്തി​ന്‍റെ പു​രു​ഷ​ന്മാ​ര്‍ക്ക് ഒ​മ്പ​താം സ്ഥാ​നം​കൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു. പു​രു​ഷ​ന്മാ​രി​ല്‍ ത​മി​ഴ്‌​നാ​ടി​നാ​ണ് മൂ​ന്നാം സ്ഥാ​നം. ത​മി​ഴ്‌​നാ​ട് 84-69ന് ​ക​ര്‍ണാ​ട​ക​യെ തോ​ല്‍പ്പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.