എഎഫ്‌സി ഏഷ്യന്‍ കപ്പ്: ഖത്തര്‍, സൗദി, ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍
എഎഫ്‌സി ഏഷ്യന്‍ കപ്പ്: ഖത്തര്‍, സൗദി, ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍
Monday, January 14, 2019 12:46 AM IST
അ​ബു​ദാ​ബി: എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പി​ല്‍ ഖ​ത്ത​ര്‍, സൗ​ദി, അ​റേ​ബ്യ, ജ​പ്പാ​ന്‍ ടീ​മു​ക​ള്‍ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ജ​യ​ത്തോ​ടെ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. ഗ്രൂ​പ്പ് ഇ​യി​ല്‍ സൗ​ദി 2-0ന് ​ലെ​ബ​ന​നെ പ​രാ​ജ​പ്പെ​ടു​ത്തി. ഫ​ഹ​ദ് അ​ല്‍ മു​വാ​ല​ദ് (12’), അ​ല്‍-​മൊ​ഗ​ഹ് വി (67’) ​എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്.

അ​ല്‍മോ​സ് അ​ലി​യു​ടെ ഹാ​ട്രി​ക് മി​ക​വി​ല്‍ ഖ​ത്ത​ര്‍ മ​റു​പ​ടി​യി​ല്ലാ​ത്ത ആ​റു ഗോ​ളി​ന് ഉ​ത്ത​ര കൊ​റി​യ​യെ തോ​ല്‍പ്പി​ച്ചു. 9, 11, 55, 60 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു അ​ലി​യു​ടെ ഗോ​ളു​ക​ള്‍. ബൗ​ലെം ഖൗ​ഖി (43’), അ​ബ്ദ​ല്‍ക​രിം ഹ​സ​ന്‍ (68’) എ​ന്നി​വ​രാ​ണ് മ​റ്റ് ഗോ​ള്‍ നേ​ട്ട​ക്കാ​ര്‍. ഗ്രൂ​പ്പ് എ​ഫി​ല്‍ ര​ണ്ടാം ജ​യ​ത്തോ​ടെ ജ​പ്പാ​ന്‍ പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി. 28-ാം മി​നി​റ്റി​ല്‍ ജെ​ന്‍കി ഹാ​രാ​ഗു​ച്ചി നേ​ടി​യ പെ​ന​ല്‍റ്റി​യി​ലാ​ണ് ജ​പ്പാ​ന്‍റെ ജ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.