കാഴ്ചപരിമിതരുടെ ക്രിക്കറ്റ്: കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍
Monday, January 14, 2019 11:26 PM IST
തൊടുപുഴ: കാഴ്ചപരിമിതരുടെ അന്തര്‍സംസ്ഥാന ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് നാഗേഷ് ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം പ്രവേശിച്ചു. തൊടുപുഴ കെസിഎ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നെണ്ണവും വിജയിച്ചാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. ഇന്നലെ നടന്ന മത്സരത്തില്‍ കേരളം തെലുങ്കാനയെ 36 റണ്‍സിന് പരാജയപ്പെടുത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ തെലുങ്കാനയ്ക്ക് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 46 റണ്‍സും 4 വിക്കറ്റുമെടുത്ത കേരളത്തിന്റെ എ. അജേഷാണ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്. ഗ്രൂപ്പ് ബിയില്‍ നാല് വിജയവും ഒരു പരാജയവുമായി 20 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് കേരളം.