ടോ​ട്ട​ന​ത്തെ ത​ക​ര്‍ത്ത് യു​ണൈ​റ്റ​ഡ്
ടോ​ട്ട​ന​ത്തെ ത​ക​ര്‍ത്ത് യു​ണൈ​റ്റ​ഡ്
Monday, January 14, 2019 11:26 PM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നു ജ​യം. ആ​ദ്യ പ​കു​തി​യി​ല്‍ മാ​ര്‍ക​സ് റ​ഷ്ഫ​ര്‍ഡ് നേ​ടി​യ ഗോ​ളി​ല്‍ യു​ണൈ​റ്റ​ഡ് 1-0ന് ​ടോ​ട്ട​ന​ത്തെ ത​ക​ര്‍ത്തു. ഇ​തോ​ടെ യു​ണൈ​റ്റ​ഡി​ന്‍റെ താ​ത്കാ​ലി​ക പ​രി​ശീ​ല​ക​ന്‍ ഒ​ലെ ഗ​ണ്ണ​ര്‍ സോ​ള്‍ഷെ​യ​ര്‍ക്ക് ആ​റു ക​ളി​യി​ല്‍ ആ​റി​ലും ജ​യം നേ​ടാ​നാ​യി.

ര​ണ്ടാം പ​കു​തി​യി​ല്‍ യു​ണൈ​റ്റ​ഡ് ഗോ​ള്‍കീ​പ്പ​ര്‍ ഡേ​വി​ഡ് ഡി ​ഗി​യ​യു​ടെ അ​സാ​മാ​ന്യ പ്ര​ക​ട​ന​മാ​ണ് ടോ​ട്ട​ന​ത്തെ ത​ട​ഞ്ഞു​നി​ര്‍ത്തി​യ​ത്. 11 ര​ക്ഷ​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് ഡി ​ഗി​യ ന​ട​ത്തി​യ​ത്. ഈ ​ലീ​ഗ് സീ​സ​ണി​ല്‍ മറ്റേതൊ​രു ഗോ​ള്‍കീ​പ്പ​ര്‍ ന​ട​ത്തി​യ​തി​ല്‍ കൂ​ടു​ത​ല്‍ സേ​വിം​ഗാ​ണ് ഒ​രു മ​ത്സ​ര​ത്തി​ല്‍ സ്പാ​നി​ഷ് താ​രം ന​ട​ത്തി​യ​ത്.


44-ാം മി​നി​റ്റി​ല്‍ പോ​ഗ്ബ​യു​ടെ ത്രൂ​ബോ​ളി​ല്‍നി​ന്ന് റ​ഷ്ഫ​ര്‍ഡ് വ​ല​കു​ലു​ക്കി. ജ​യ​ത്തോ​ടെ യു​ണൈ​റ്റ​ഡി​ന് 41 പോ​യി​ന്‍റു​മാ​യി യു​ണൈ​റ്റ​ഡ് ആ​റാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.