കണ്ണീരോടെ മുറെ ടെന്നീസ് വിട്ടു
കണ്ണീരോടെ മുറെ ടെന്നീസ് വിട്ടു
Monday, January 14, 2019 11:26 PM IST
മെ​ല്‍ബ​ണ്‍: ടെ​ന്നീ​സ് പ്രേ​മി​ക​ളെ നി​രാ​ശ​യി​ലാ​ഴ്ത്തി ആ​ന്‍ഡി മു​റെ​യ്ക്ക് ക​ണ്ണീ​രോ​ടെ മ​ട​ക്കം. ത​ന്‍റെ പ്ര​ഫ​ഷ​ണ​ല്‍ ക​രി​യ​റി​ലെ അ​വ​സാ​ന ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റി​ന് ഇ​റ​ങ്ങി​യ മു​റെ അ​ഞ്ചു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ സ്പാ​നി​ഷ് താ​രം റോ​ബ​ര്‍ട്ടോ ബൗ​ട്ടി​സ്റ്റ അ​ഗ​ട്ടി​നോ​ട് പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. 4-6, 4-6, 7-6, 7-6, 2-6 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ മു​റെ​യു​ടെ തോ​ല്‍വി. ആ​ദ്യ ര​ണ്ടു സെ​റ്റു​ക​ളും അ​നാ​യാ​സം നേ​ടി​യ അ​ഗ​ട്ട് മ​ത്സ​രം അ​നാ​യാ​സം കൈ​പ്പി​ടി​യി​ലൊ​തു​ക്കു​മെ​ന്ന് തോ​ന്നി​ച്ചെ​ങ്കി​ലും പ​രി​ക്കി​നെ വ​ക​വ​യ്ക്കാ​തെ വീ​റോ​ടെ പൊ​രു​തി അ​ടു​ത്ത ര​ണ്ടു സെ​റ്റു​ക​ളും മു​റെ ടൈ​ബ്രേ​ക്ക​റി​ല്‍ സ്വ​ന്ത​മാ​ക്കി.

എ​ന്നാ​ല്‍ നി​ര്‍ണാ​യ​ക​മാ​യ അ​ഞ്ചാം സെ​റ്റി​ല്‍ മു​റെ തീ​ര്‍ത്തും നി​ഷ്പ്ര​ഭ​നാ​യി.പ​രി​ക്ക് താ​ര​ത്തെ എ​ത്ര​മാ​ത്രം വ​ല​യ്ക്കു​ന്നു​ണ്ടെ​ന്ന വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു മു​റെ​യു​ടെ ശ​രീ​ര​ഭാ​ഷ. പ​ല​പ്പോ​ഴും കോ​ര്‍ട്ടി​ലൂ​ടെ താ​രം മു​ട​ന്തി​യാ​ണ് നീ​ങ്ങി​യ​ത്. മു​റെ​യോ​ട് മു​മ്പ് മൂ​ന്ന് ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും ഒ​രു സെ​റ്റു പോ​ലും സ്വ​ന്ത​മാ​ക്കാ​ന്‍ അ​ഗ​ട്ടി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മ​ത്സ​രം കാ​ണാ​ന്‍ മു​റെ​യു​ടെ അ​മ്മ​യും ജ്യേ​ഷ്ഠ​ന്‍ ജാ​മി മു​റെ​യും റോ​ഡ് ലേ​വ​ര്‍ അ​രീ​ന​യി​ല്‍ എ​ത്തി​യി​രു​ന്നു.


​നി​ല​വി​ലെ ചാ​മ്പ്യ​ന്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍, റാ​ഫേ​ല്‍ ന​ദാ​ല്‍, മാ​രി​ന്‍ സി​ലി​ച്ച് തു​ട​ങ്ങി​യ താ​ര​ങ്ങ​ളെ​ല്ലാം ജ​യി​ച്ചു ക​യ​റി. സ്റ്റെ​ഫാ​നോ​സ് ടിസിടിസി​പ്പാ​സ്, തോ​മ​സ് ബെ​ര്‍ഡി​ച്ച്, കാ​ര​ന്‍ ഖാ​ച്ച​നോ​വ് തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ആ​ദ്യ​റൗ​ണ്ടി​ല്‍ വി​ജ​യം ക​ണ്ടു.

വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ മു​ന്‍ ചാ​മ്പ്യ​ന്‍ ജ​ര്‍മ​നി​യു​ടെ ആ​ഞ്ച​ലി​ക് കെ​ര്‍ബ​ര്‍, നി​ല​വി​ലെ ചാ​മ്പ്യ​ന്‍ ഡെ​ന്‍മാ​ര്‍ക്കി​ന്‍റെ ക​രോ​ളി​ന്‍ വോ​സ്‌​നി​യാ​സ്‌​കി, അ​മേ​രി​ക്ക​യു​ടെ സ്ലോ​വേ​ന്‍ സ്റ്റീ​ഫ​ന്‍സ്, ഡ​ച്ച് താ​രം കി​ക്കി ബെ​ര്‍ട്ട​ന്‍സ്, ഓ​സീ​സ് താ​രം ആ​ഷ്‌​ലി ബാ​ര്‍ട്ടി, സ്വി​സ് താ​രം ബെ​ലി​ന്‍ഡ ബെ​ന്‍സി​ച്ച്, ചെ​ക്ക് താ​രം പെ​ട്രാ ക്വി​റ്റോ​വ മു​ത​ലാ​യ​വ​ര്‍ ആ​ദ്യ റൗ​ണ്ടി​ല്‍ വി​ജ​യം ക​ണ്ടു. എ​ന്നാ​ല്‍ മു​ന്‍ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ചാ​മ്പ്യ​ന്‍ ലാ​ത്വി​യ​യു​ടെ യെ​ലേ​ന ഓ​സ്റ്റ​പെ​ങ്കോ​യു​ടെ പു​റ​ത്താ​ക​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി.

എ​ക ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ​യാ​യ പ്ര​ജ്‌​നേ​ഷ് ഗു​ണേശ്വ​ര​നും ആ​ദ്യ​റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. അ​മേ​രി​ക്ക​യു​ടെ ഫ്രാ​ന്‍സെ​സ് ടി​യാ​ഫോ 7-6,6-3,6-3 എ​ന്ന സ്‌​കോ​റി​നാ​ണ് ഗു​ണേശ്വ​ര​ന്‍റെ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.