മു​ഹ​മ്മ​ദ് അ​ലി ക്വാ​മ​ര്‍ വ​നി​ത ബോ​ക്‌​സിം​ഗ് കോ​ച്ച്
മു​ഹ​മ്മ​ദ് അ​ലി ക്വാ​മ​ര്‍ വ​നി​ത ബോ​ക്‌​സിം​ഗ് കോ​ച്ച്
Tuesday, January 15, 2019 11:11 PM IST
ന്യൂ​ഡ​ല്‍ഹി: കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്കാ​യി ബോ​ക്‌​സിം​ഗി​ല്‍ ആ​ദ്യ സ്വ​ര്‍ണം നേ​ടി​യ പു​രു​ഷ​താ​രം മു​ഹ​മ്മ​ദ് അ​ലി ക്വാ​മ​ര്‍ വ​നി​താ ഇ​ന്ത്യ​യു​ടെ ബോ​ക്‌​സിം​ഗ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​കും.

വ​നി​താ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​യാ​ളാ​ണ് ക്വാ​മ​ര്‍. ര​ണ്ടു മാ​സം മു​മ്പാ​ണ് മു​ന്‍ ഇ​ന്ത്യ​ന്‍ ബോ​ക്‌​സ​ര്‍ക്ക് 38 വ​യ​സ് തി​ക​ഞ്ഞ​ത്. ശി​വ് സിം​ഗി​നു പ​ക​ര​മാ​യാ​ണ് കോ​മ​ണ്‍വെ​ല്‍ത്ത് സ്വ​ര്‍ണ​മെ​ഡ​ല്‍ ജേ​താ​വ് പ​രി​ശീ​ല​ക​നാ​യി നി​യ​മി​ത​നാ​യ​ത്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​മാ​യി ഇ​ദ്ദേ​ഹം ദേ​ശീ​യ ക്യാ​മ്പി​ല്‍ സ​ഹ​പ​രി​ശീ​ല​ക​നാ​യി​രു​ന്നു. 2002ല്‍ ​മാ​ഞ്ച​സ്റ്റ​റി​ല്‍ ന​ട​ന്ന കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ലാ​ണ് ക്വാ​മ​ര്‍ സ്വ​ര്‍ണ​മെ​ഡ​ല്‍ നേ​ടി ച​രി​ത്ര​മെ​ഴു​തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.