അന്താരാഷ്‌ട്ര ഫുട്ബോളിൽനിന്ന് അ​ന​സ് വിരമിക്കൽ പ്രഖ്യാപിച്ചു
അന്താരാഷ്‌ട്ര ഫുട്ബോളിൽനിന്ന് അ​ന​സ് വിരമിക്കൽ പ്രഖ്യാപിച്ചു
Tuesday, January 15, 2019 11:11 PM IST
ന്യൂ​ഡ​ല്‍ഹി: അ​ന്താ​രാ​ഷ്‌ട്ര ​ഫു​ട്‌​ബോ​ളി​ല്‍നി​ന്ന് വി​ര​മി​ക്കു​ന്ന​താ​യി ഇ​ന്ത്യ​ന്‍ താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക. ന​ല്ല പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​കു​ന്ന യു​വ​ക​ളി​ക്കാ​ര്‍ക്കു​വേ​ണ്ടി​യാ​ണ് താ​ന്‍ വി​ര​മി​ക്കു​ന്ന​തെ​ന്ന് അ​ന​സ് അ​റി​യി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ന​സ് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. പ​ല​പ്പോ​ഴും പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​താ​ണ് അ​ന​സി​ന് വെ​ല്ലു​വി​ളി​യാ​കുന്നത്.

ഏ​ഷ്യ​ന്‍ ക​പ്പി​ല്‍ നിർണായക മത്സര ത്തിൽ ബെ​ഹ​റി​നെ​തി​രേ ഇ​റ​ങ്ങി​യെ​ങ്കി​ലും പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ആ​ദ്യ മി​നി​റ്റു​ക​ളി​ല്‍ത​ന്നെ ക​ളം​വി​ടേ​ണ്ടി​ വ​ന്നു. ഇ​ന്ത്യ​ക്കു വേ​ണ്ടി 19 മ​ത്സ​ര​ങ്ങ​ളി​ല്‍ മ​ല​പ്പു​റം​കാ​ര​ന്‍ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. സെ​ന്‍റ​ര്‍ ബാ​ക് പൊ​സി​ഷ​നി​ലാ​യി​രു​ന്നു ഈ ​മു​പ്പ​ത്തി​യൊ​ന്നു​കാ​ര​ന്‍ ക​ളി​ച്ചി​രു​ന്ന​ത്. ഇ​ന്ത്യ​ന്‍ സെ​ന്‍ട്ര​ല്‍ ഡി​ഫ​ന്‍സി​ല്‍ സ​ന്ദേ​ശ് ജിം​ഗ​നൊ​പ്പം വി​ശ്വ​സി​ക്കാ​വു​ന്ന ആ​ളാ​യി​രു​ന്നു അ​ന​സ്.


വ​ള​രെ വി​ഷ​മ​ത്തോ​ടെ​യാ​ണ് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്നും ത​ന്നെ വി​ശ്വ​സി​ച്ച പ​രി​ശീ​ല​ക​ന്‍ സ്റ്റീ​ഫ​ന്‍ കോ​ണ്‍സ്റ്റ​ന്‍റൈ​നും മ​റ്റു സ​ഹ​പ​രി​ശീ​ല​ക​ര്‍ക്കും സ​ഹ​ക​ളി​ക്കാ​ര്‍ക്കും ന​ന്ദി​യ​റി​യി​ക്കു​ന്ന​താ​യും അ​ന​സ് അ​റി​യി​ച്ചു. ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം അ​ധി​ക​കാ​ലം ചെ​ല​വ​ഴി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും ഉ​ള്ള​കാ​ലം മ​നോ​ഹ​ര​മാ​യി​രു​ന്നു​വെ​ന്നും അ​ന​സ് കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.