മലേഷ്യ മാസ്റ്റേഴ്സ്: സൈ​നയും ശ്രീ​കാ​ന്തും രണ്ടാം റൗണ്ടിൽ
മലേഷ്യ മാസ്റ്റേഴ്സ്: സൈ​നയും  ശ്രീ​കാ​ന്തും രണ്ടാം റൗണ്ടിൽ
Wednesday, January 16, 2019 11:55 PM IST
ക്വ​ലാ​ലം​പു​ര്‍: കി​ഡം​ബി ശ്രീ​കാ​ന്തും സൈ​ന നെ​ഹ്‌വാ​ളും പു​തി​യ സീ​സ​ണ്‍ ജ​യ​ത്തോ​ടെ തു​ട​ങ്ങി. മ​ലേ​ഷ്യ മാ​സ്‌​റ്റേ​ഴ്‌​സ് ബി​ഡ​ബ്ല്യു​എ​ഫ് 500 ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​രു​വ​രും ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി. ഇ​വ​ര്‍ക്കൊ​പ്പം പി. ​കാ​ശ്യ​പും മു​ന്നേ​റി.

ശ്രീ​കാ​ന്ത് അ​നാ​യാ​സ ജ​യം നേ​ടി​യ​പ്പോ​ള്‍ സൈ​ന​യ്ക്ക് മൂ​ന്നു ഗെ​യിം പോ​രാ​ടേ​ണ്ടി​വ​ന്നു. ശ്രീ​കാ​ന്ത് 21-17, 21-11ന് ​ഹോ​ങ്കോം​ഗി​ന്‍റെ അ​ന്ഗ​സ് ലോം​ഗി​നെ തോ​ല്‍പ്പി​ച്ചു. സൈ​ന 14-21, 21-18, 21-18നാ​ണ് ഹോ​ങ്കോം​ഗി​ന്‍റെ ജോ​യ് സു​വാ​ന്‍ ഡെം​ഗി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.


മ​റ്റൊ​രു പു​രു​ഷ സിം​ഗി​ള്‍സി​ല്‍ ക​ശ്യ​പ് 19-21, 21-19, 21-10ന് ​ഡെ​ന്‍മാ​ര്‍ക്കി​ന്‍റെ റാ​സ്മ​സ് ജെം​കെ​യെ​യും വ​നി​താ ഡ​ബി​ള്‍സി​ല്‍ അ​ശ്വി​നി പൊ​ന്ന​പ്പ-​സി​കി റെ​ഡ്ഡി സ​ഖ്യം ഹോ​ങ്കോം​ഗി​ന്‍റെ ത്‌സു യൗ-​യു​വ​ന്‍ സി​ന്‍ യിം​ഗ് കൂ​ട്ടു​കെ​ട്ടി​നെയും 21-19, 22-20ന് ​തോ​ല്പി​ച്ചു. മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ ജെ​റി ചോ​പ്ര-​സി​കി റെ​ഡ്ഡി സ​ഖ്യ​ത്തെ നെ​ത​ര്‍ല​ന്‍ഡ്‌​സി​ന്‍റെ റോ​ബി​ന്‍ ടാ​ബെ​ലിം​ഗും സെ​ലീ​ന പീ​കും 21-19, 21-17ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.