ടി​ക്ക​റ്റ് കു​റ​ച്ച​തി​ല്‍ പ്ര​തി​ഷേ​ധം
Wednesday, January 16, 2019 11:55 PM IST
മാ​ഞ്ച​സ്റ്റ​ര്‍: അ​ടു​ത്ത​യാ​ഴ്ച​ത്തെ എ​ഫ്എ ക​പ്പ് നാ​ലാം റൗ​ണ്ട് മ​ത്സ​രം കാ​ണാ​ന്‍ ആ​ഴ്‌​സ​ണ​ലി​ന്‍റെ എ​മി​റേ​റ്റ്‌​സ് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തു​ന്ന മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ആ​രാ​ധ​ക​ര്‍ക്ക് ടി​ക്ക​റ്റ് കു​റ​ച്ച​തി​ല്‍ യു​ണൈ​റ്റ​ഡ് ആ​രാ​ധ​ക​ര്‍ പ്ര​തി​ഷേ​ധി​ച്ചു. മ​ത്സ​ര​ങ്ങ​ളു​ടെ ഗൈ​ഡ് ലൈ​ന്‍ അ​നു​സ​രി​ച്ച് എ​മി​റേ​റ്റ്‌​സ് സ്റ്റേ​ഡി​യ​ത്തി​ലെ 60,000 ക​പ്പാ​സി​റ്റി​യി​ലെ 15 ശ​ത​മാ​നം ടി​ക്ക​റ്റു​ക​ള്‍ യു​ണൈ​റ്റ​ഡ് ആ​രാ​ധ​ക​ര്‍ക്കു ന​ല്‌​കേ​ണ്ട​താ​ണ്.

25നാ​ണ് ആ​ഴ്‌​സ​ണ​ല്‍-​മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് മ​ത്സ​രം. ഏ​ക​ദേ​ശം 9000 ടി​ക്ക​റ്റു​ക​ളാ​ണ് യു​ണൈ​റ്റ​ഡി​നു ന​ല്‌​കേ​ണ്ട​ത്. എ​ന്നാ​ല്‍, സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ 5000 ടി​ക്ക​റ്റ് മാ​ത്ര​മേ അ​നു​വ​ദി​ക്കൂവെ​ന്ന് ആ​ഴ്‌​സ​ണ​ല്‍ അ​റി​യി​ച്ച​താ​യി മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് സ​പ്പോ​ര്‍ട്ടേ​ഴ്‌​സ് ട്ര​സ്റ്റ് (എം​യു​എ​സ്ടി) അ​റി​യി​ച്ചു. മ​ത്സ​ര​ത്തി​ന് വി​ര​ലി​ലെ​ണ്ണാ​വു​ന്ന ദി​വ​സം മാ​ത്ര​മു​ള്ള​പ്പോ​ള്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന് ആ​രാ​ധ​ക​ര്‍ക്കു​ള്ള ടി​ക്ക​റ്റു​ക​ള്‍ ന​ല്കാ​നാ​ത്ത അ​വ​സ്ഥ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.