കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സിനു കോ​ച്ചായി ‘പ്ര​ഫ​സ​ർ’
Friday, January 18, 2019 11:08 PM IST
കൊ​​​ച്ചി: കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ പു​​​തി​​​യ കോ​​​ച്ചാ​​​യി മു​​​ൻ പോ​​​ർ​​​ച്ചു​​​ഗ​​​ൽ ദേ​​​ശീ​​​യ ടീം ​​​പ​​​രി​​​ശീ​​​ല​​​ക​​​ൻ എ​​​ഡ്യൂ​​​റ​​​ഡോ മാ​​​ന്വ​​​ൽ മ​​​ർ​​​ട്ടി​​​നോ ‘നെ​​​ലോ’ വി​​​ൻ​​​ഗാ​​​ഡ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. 2019 മേ​​​യ് വ​​​രെ​​​യാ​​​ണു കാ​​​ലാ​​​വ​​​ധി. ഐ​​​എ​​​സ്എ​​​ൽ അ​​​ഞ്ചാം സീ​​​സ​​​ണി​​​ലെ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ മോ​​​ശം പ്ര​​​ക​​​ട​​​ന​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി​​​രു​​​ന്ന ഡേ​​​വി​​​ഡ് ജ​​യിം​​​സി​​​നെ പു​​​റ​​​ത്താ​​​ക്കി​​​യ ഒ​​​ഴി​​​വി​​​ലാ​​​ണു ഫു​​​ട്ബോ​​​ൾ ലോ​​​ക​​​ത്തു പ്ര​​​ഫ​​​സ​​​ർ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന നെ​​​ലോ വി​​​ൻ​​​ഗാ​​​ഡ എ​​​ത്തു​​​ന്ന​​​ത്.

1968 മു​​​ത​​​ൽ 1980 വ​​​രെ പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​നുവേ​​​ണ്ടി ക​​​ളി​​​ച്ചി​​​ട്ടു​​​ള്ള ഇ​​ദ്ദേ​​ഹം പ​​​ത്തു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​യി ഇ​​​രു​​​പ​​​തോ​​​ളം ഫു​​​ട്ബോ​​​ൾ ടീ​​​മു​​​ക​​​ളെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ൽ എ​​​ത്തു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് മ​​​ലേ​​​ഷ്യ​​​ൻ ദേ​​​ശീ​​​യ ടീ​​​മി​​​ന്‍റെ പ്ര​​​ധാ​​​ന പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി​​​രു​​​ന്നു. മ​​​ലേ​​​ഷ്യ​ ഏ​​​ഷ്യാ ക​​​പ്പി​​​ന് യോ​​​ഗ്യ​​​ത നേ​​​ടാ​​​​ത്ത​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു സ്ഥാ​​​നം രാ​​​ജി​​​വ​​ച്ചു. 2016-17 സീ​​​സ​​​ണി​​​ൽ ഐ​​എ​​​സ്​​​എ​​​ൽ ടീ​​​മാ​​​യ നോ​​​ർ​​​ത്ത് ഈ​​​സ്റ്റ് യു​​​ണൈ​​​റ്റ​​​ഡി​​​നെ​​​യും പ​​​രി​​​ശീ​​​ലി​​​പ്പി​​​ച്ചു.

1996ൽ ​​​എ​​​എ​​​ഫ്സി ഏ​​​ഷ്യ​​​ൻ ക​​​പ്പി​​​ൽ സൗ​​​ദി അ​​​റേ​​​ബ്യ​​​ൻ ദേ​​ശീ​​യ ടീം ​​​കി​​​രീ​​​ടം നേ​​​ടി​​​യ​​​ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ശി​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. 2003-2004ൽ ​​​ഈ​​​ജി​​​പ്ഷ്യ​​​ൻ പ്രീ​​​മി​​​യ​​​ർ ലീ​​​ഗി​​​ൽ സ​​​മാ​​​ല​​​ക് എ​​​ഫ്സി​​​യെ ഒ​​​രു മ​​​ത്സ​​​രം പോ​​​ലും തോ​​ൽ​​ക്കാ​​​തെ കി​​​രീ​​​ട​​​മ​​​ണി​​​യി​​​ച്ച​​​തും നെ​​​ലോ വി​​​ൻ​​​ഗാ​​​ഡ​​​യു​​​ടെ പ​​​രി​​​ശീ​​​ല​​​ന മി​​​ക​​​വാ​​​യി​​​രു​​​ന്നു. സൗ​​​ദി ഈ​​​ജി​​​ഷ്യ​​​ൻ സൂ​​​പ്പ​​​ർ കപ്പി​​​ലും അ​​​റ​​​ബ് ക്ല​​​ബ് ചാ​​ന്പ്യ​​ൻ​​ഷി​​​പ്പി​​​ലും ടീ​​​മി​​​നെ വി​​​ജ​​​യി​​​യാ​​​ക്കു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു വ​​​ഹി​​​ച്ചു.


2010ൽ ​​​എ​​​ഫ്സി സി​​​യോ​​​ൾ കൊ​​​റി​​​യ​​​ൻ ലീ​​​ഗ് ചാ​​ന്പ്യ​​ൻ​​മാ​​​രാ​​​​യ​​​തും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മി​​​ടു​​​ക്കി​​​ലാ​​​ണ്. ഐഎ​​​സ്എ​​​ലി​​​ൽ വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കും സൂ​​​പ്പ​​​ർ ക​​​പ്പി​​​ലും കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന് പു​​​ത്ത​​​നു​​​ണ​​​ർ​​​വു​​​ ന​​​ല്കാ​​​ൻ നെ​​​ലോ​​​യു​​​ടെ പ​​​രി​​​ച​​​യ​​​സ​​​ന്പ​​​ന്ന​​​ത മു​​​ത​​​ൽ കൂ​​​ട്ടാ​​​കു​​​മെ​​​ന്ന് ബ്ലാ​​​സ്റ്റേ​​​ഴ്സ് സ്പോ​​​ർ​​​ട്സ് വെ​​​ഞ്ചേഴ്സ് ഡ​​​യ​​​റ​​​ക്ട​​​ർ നി​​​തി​​​ൻ കു​​​ക്റേ​​​ജ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. കേ​​​ര​​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​​ന്‍റെ പ്ര​​​ഗ​​​ത്ഭ​​​രാ​​​യ ഫു​​​ട്ബോ​​​ൾ ക​​​ളി​​​ക്കാ​​​രെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ച്ച​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നു നെ​​​ലോ വി​​​ൻ​​​ഗാ​​​ഡ​​​യും പ​​​റ​​​ഞ്ഞു.

ഏ​​​ഷ്യാ ക​​​പ്പ് ഇ​​​ട​​​വേ​​​ള​​​യ്ക്കു​​ശേ​​​ഷം ഈ ​​​മാ​​​സം 25നാ​​​ണ് ഐ​​​എ​​​സ്എ​​​ൽ അ​​​ഞ്ചാം സീ​​​സ​​​ണ്‍ മ​​​ത്സ​​​ര​​​ങ്ങ​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. കൊ​​​ച്ചി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ 25നു ​​​രാത്രി 7.30ന് ​​​ന​​​ട​​​ക്കു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ എ​​​ടി​​​കെ​​​യാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ എ​​​തി​​​രാ​​​ളി​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.