ഇ​​ഞ്ചു​​റി​​യി​​ൽ ഗോ​​കു​​ലം കു​​ടു​​ങ്ങി
Saturday, January 19, 2019 11:20 PM IST
ച​​ണ്ഡി​​ഗ​​ഡ്: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഇ​​ഞ്ചു​​റി ടൈ​​മി​​ന്‍റെ അ​​വ​​സാ​​ന മി​​നി​​റ്റി​​ൽ പി​​റ​​ന്ന ഗോ​​ളി​​ൽ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി​​ക്കു സ​​മ​​നി​​ല. നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ മി​​ന​​ർ​​വ പ​​ഞ്ചാ​​ബ് ആ​​ണ് 90+4-ാം മി​​നി​​റ്റി​​ലെ ഗോ​​ളി​​ൽ ഗോ​​കു​​ല​​ത്തെ സ​​മ​​നി​​ല​​യി​​ൽ പി​​ടി​​ച്ച​​ത്. 84-ാം മി​​നി​​റ്റി​​ൽ മാ​​ർ​​ക​​സ് ജോ​​സ​​ഫ് നേ​​ടി​​യ ഗോ​​ളി​​ൽ ഗോ​​കു​​ലം വി​​ജ​​യ​​മു​​റ​​പ്പി​​ച്ചി​​രി​​ക്കെ​​യാ​​ണ് ഏ​​വ​​രേ​​യും ഞെ​​ട്ടി​​ച്ച മി​​ന​​ർ​​വ​​യു​​ടെ സ​​മ​​നി​​ല ഗോ​​ൾ വ​​ന്ന​​ത്.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ഷി​​ല്ലോം​​ഗ് ലാ​​ജോം​​ഗി​​നെ 0-1ന് ​​റി​​യ​​ൽ കാ​​ഷ്മീ​​ർ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. 74-ാം മി​​നി​​റ്റി​​ൽ ആ​​രോ​​ണ്‍ ക​​ത്തേ​​ബാ​​ണ് റി​​യ​​ൽ കാ​​ഷ്മീ​​രി​​ന്‍റെ ഗോ​​ൾ നേ​​ടി​​യ​​ത്.


ലീ​​ഗി​​ൽ 13 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 14 പോ​​യി​​ന്‍റു​​മാ​​യി മി​​ന​​ർ​​വ ഏ​​ഴാം സ്ഥാ​​ന​​ത്തും 11 പോ​​യി​​ന്‍റോടെ ഗോ​​കു​​ലം ഒ​​ന്പ​​താം സ്ഥാ​​ന​​ത്തും തു​​ട​​രു​​ന്നു. 30 പോ​​യി​​ന്‍റു​​ള്ള ചെ​​ന്നൈ സി​​റ്റി​​യാ​​ണ് ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്. 13 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് റി​​യ​​ൽ കാ​​ഷ്മീ​​രി​​ന് 25 പോ​​യി​​ന്‍റു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.