ബാസ്കറ്റ്: കേ​​ര​​ള​​ത്തി​​നു വെ​​ങ്ക​​ലത്തിളക്കം
Saturday, January 19, 2019 11:20 PM IST
പൂ​​ന: ഖേ​​ലോ ഇ​​ന്ത്യ യൂ​​ത്ത് ഗെ​​യിം​​സ് ബാ​​സ്ക​​റ്റ്ബോ​​ളി​​ൽ കേ​​ര​​ള​​ത്തി​​ന് ഇ​​ന്ന​​ലെ വെ​​ങ്ക​​ല ദി​​നം. അ​​ണ്ട​​ർ 21, അ​​ണ്ട​​ർ 17 വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യും വെ​​ങ്ക​​ലം കേ​​ര​​ളം സ്വ​​ന്ത​​മാ​​ക്കി.

അ​​ണ്ട​​ർ 21 ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ വെ​​ങ്ക​​ല മെ​​ഡ​​ൽ പോ​​രാ​​ട്ട​​ത്തി​​ൽ കേ​​ര​​ളം 79-73ന് ​​മ​​ഹാ​​രാ​​ഷ്‌​ട്ര​​യെ​​യാ​​ണ് കീ​​ഴ​​ട​​ക്കി​​യ​​ത്. പെ​​ണ്‍​കു​​ട്ടി​​ക​​ൾ 60-34ന് ​​ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​നെ മ​​റി​​ക​​ട​​ന്നു. അ​​ണ്ട​​ർ 17 ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ 71-59ന് ​​ഹ​​രി​​യാ​​ന​​യെ​​യാ​​ണ് കേ​​ര​​ളം കീ​​ഴ​​ട​​ക്കി​​യ​​ത്. പെ​​ണ്‍​കു​​ട്ടി​​ക​​ൾ 79-68ന് ​​മ​​ഹാ​​രാ​​ഷ്‌​ട്ര​​യെ​യും മ​​റി​​ക​​ട​​ന്ന് വെ​​ങ്ക​​ല​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.