ബ്രാ​​ഡ്മാ​​നെ അ​​നു​​സ്മ​​രി​​പ്പി​​ച്ച് ധോ​​ണി
Saturday, January 19, 2019 11:20 PM IST
മുംബൈ: 2018 എം.​​എ​​സ്. ധോ​​ണി​​ക്ക് അ​​ത്ര സു​​ഖ​​ക​​ര​​മാ​​യ വ​​ർ​​ഷ​​മ​​ല്ലാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, 2019ന്‍റെ തു​​ട​​ക്കം​​ത​​ന്നെ ധോ​​ണി കാ​​ര്യ​​ങ്ങ​​ൾ ത​​ന്‍റെ വ​​രു​​തി​​യി​​ലാ​​ക്കി​​ക്ക​​ഴി​​ഞ്ഞു.

ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ മൂ​​ന്ന് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്ന് അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി ഇ​​ന്ത്യ​​യു​​ടെ കി​​രീ​​ട നേ​​ട്ട​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്ക് വ​​ഹി​​ച്ച ധോ​​ണി പു​​തി​​യ​​ നേ​​ട്ട​​ത്തി​​ൽ. ഓ​​സീ​​സ് ഇ​​തി​​ഹാ​​സ​​താ​​ര​​മാ​​യ ഡോ​​ണ്‍ ബ്രാ​​ഡ്മാ​​ന്‍റെ ക​​രി​​യ​​ർ ശ​​രാ​​ശ​​രി​​യെ അ​​നു​​സ്മ​​രി​​പ്പി​​ക്കു​​ന്ന ചേ​​സിം​​ഗ് ശ​​രാ​​ശ​​രി​​യാ​​ണ് ധോ​​ണി​​ക്കി​​പ്പോ​​ൾ. ഏ​​ക​​ദി​​ന​​ത്തി​​ൽ വി​​ജ​​യ​​ക​​ര​​മാ​​യി ചേ​​സ് ചെ​​യ്ത മ​​ത്സ​​ര​​ങ്ങ​​ളി​​ലെ ബാ​​റ്റിം​​ഗ് ശ​​രാ​​ശ​​രി​​യി​​ൽ ഒ​​ന്നാ​​മ​​നാ​​ണ് മ​​ഹേ​​ന്ദ്ര സിം​​ഗ് ധോ​​ണി.

ഓ​​സ്ട്രേ​​ലി​​യയ്​​ക്കെ​​തി​​രാ​​യ മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ 87 റ​​ണ്‍​സ് നേ​​ടി പു​​റ​​ത്താ​​കാ​​തെ നി​​ന്ന് ടീ​​മി​​നെ ജ​​യി​​പ്പി​​ച്ച പ്ര​​ക​​ട​​ന​​ത്തോ​​ടെ​​യാ​​ണ് ധോ​​ണി ഒ​​ന്നാ​​മ​​നാ​​യ​​ത്. 73 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 103.07 എ​​ന്ന ഞെ​​ട്ടി​​ക്കു​​ന്ന ശ​​രാ​​ശ​​രി​​യി​​ൽ 2783 റ​​ണ്‍​സാ​​ണ് ഇ​​ന്ത്യ പി​​ന്തു​​ട​​ർ​​ന്ന് ജ​​യം നേ​​ടി​​യ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ധോ​​ണി​​യു​​ടെ ബാ​​റ്റി​​ൽ​​നി​​ന്ന് പി​​റ​​ന്ന​​ത്. നൂറിൽ ​​അ​​ധി​​കം ശ​​രാ​​ശ​​രി​​യി​​ലെ​​ത്തി​​യ​​തോ​​ടെ​​യാ​​ണ് ബ്രാ​​ഡ്മാ​​നു​​മാ​​യി ധോ​​ണി​​യെ താരതമ്യപ്പെടുത്തി വാ​​ഴ്ത്താ​​ൻ തു​​ട​​ങ്ങി​​യ​​ത്. ചേ​​സിം​​ഗി​​ലെ ബ്രാ​​ഡ്മാ​​നെ​​ന്നാ​​ണ് ധോ​​ണി​​യെ ആ​​രാ​​ധ​​ക​​ർ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്.


പി​​ന്തു​​ട​​ർ​​ന്നു​​ള്ള ഏ​​ക​​ദി​​ന ജ​​യ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ റി​​ക്കാ​​ർ​​ഡാ​​ണ് ധോ​​ണി മ​​റി​​ക​​ട​​ന്ന​​ത്. ഇ​​ന്ത്യ പി​​ന്തു​​ട​​ർ​​ന്ന് ജ​​യം നേ​​ടി​​യ 78 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 97.98 ആ​​ണ് കോ​​ഹ്‌​ലി​​യു​​ടെ ശ​​രാ​​ശ​​രി. 21 സെ​​ഞ്ചു​​റി​​യും 4899 റ​​ണ്‍​സും കോ​​ഹ്‌​ലി ​സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​മു​​ണ്ട്.

ചേ​​സിം​​ഗ് ജ​​യ​​ത്തി​​ലെ മി​​ക​​ച്ച ശ​​രാ​​ശ​​രി

(ഏ​​ക​​ദി​​നം- ചു​​രു​​ങ്ങി​​യ​​ത് 1000 റ​​ണ്‍​സ്)
താ​​രം, ടീം, ​​ഇ​​ന്നിം​​ഗ്സ്, റ​​ണ്‍​സ്, ശ​​രാ​​ശ​​രി, സെ​​ഞ്ചു​​റി എന്ന ക്രമത്തിൽ

എം.​​എ​​സ്. ധോ​​ണി ഇ​​ന്ത്യ 73 2783 103.07 2
വി​​രാ​​ട് കോ​​ഹ്‌​ലി ​ ഇ​​ന്ത്യ 78 4899 97.98 21
മൈ​​ക്കി​​ൾ ബെ​​വ​​ൻ ഓ​​സ്ട്രേ​​ലി​​യ 45 1725 86.25 3
ഡി​​വി​​ല്യേ​​ഴ്സ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 59 2566 82.77 5
ജോ ​​റൂ​​ട്ട് ഇം​​ഗ്ല​​ണ്ട് 34 1556 77.80 4
മൈ​​ക്കി​​ൾ ക്ലാ​​ർ​​ക്ക് ഓ​​സ്ട്രേ​​ലി​​യ 53 2142 73.86 3

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.