സ​ബ് ജൂ​ണിയ​ർ ബോൾ ബാ​ഡ്മി​ന്‍റ​ൺ 23 ന് തുടങ്ങും
Monday, January 21, 2019 12:29 AM IST
ദേശീയ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: ദേ​​​ശീ​​​യ സ​​​ബ് ജൂ​​​ണി​​യ​​​ർ ബോ​​​ൾ ബാ​​​ഡ്മി​​​ന്‍റ​​​ൺ ചാ​​മ്പ്യ​​ൻ​​​ഷി​​​പ്പ് 23 മു​​​ത​​​ൽ 27 വ​​​രെ പു​​​ല്ലൂ​​​റ്റ് ഗു​​​രു ശ്രീ ​​​പ​​​ബ്ലി​​​ക് സ്കൂ​​ളി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു സ്വാ​​​ഗ​​​ത​​സം​​​ഘം ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​ത്ര​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. 28 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ആ​​​ണ്‍, പെ​​​ണ്‍ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ എ​​​ഴു​​​ന്നൂറി​​​ലേ​​റെ കാ​​​യി​​​ക​​താ​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ബോ​​​ൾ ബാ​​​ഡ്മി​​​ന്‍റ​​ൺ ഫെ​​​ഡ​​​റേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.​ ബാ​​​ഡ്മി​​​ന്‍റ​​ൺ സെ​​​ക്ര​​​ട്ട​​റി ​ജ​​​ന​​​റ​​​ൽ വൈ. ​​രാ​​​ജ റാ​​​വു ദീ​​​പ​​​ശി​​​ഖ കൊ​​​ളു​​​ത്തി കാ​​​യി​​​ക​​താ​​​ര​​​ങ്ങ​​​ളെ എ​​​തി​​​രേ​​​ൽ​​​ക്കും.


കാ​​​യി​​​കതാ​​​ര​​​ങ്ങ​​​ളെ വ​​​ര​​​വേ​​​ൽ​​​ക്കാ​​​ൻ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും അ​​​യ​​​ൽ​​​ക്കൂട്ട​​​ങ്ങ​​​ളും ഗു​​​രു​​ശ്രീ ​സ്കൂ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റും ഒ​​​രു​​​ങ്ങി​​​യ​​​താ​​​യി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ സി.​​​സി. വി​​​പി​​​ൻ ച​​​ന്ദ്ര​​​ൻ, ടി.​​​ആ​​​ർ. കി​​​ഷോ​​​ർ കു​​​മാ​​​ർ, ഇ.​​​സി. അ​​​ശോ​​​ക​​​ൻ, ഒ.​​എ​​​ൻ. ജ​​​യ​​​ദേ​​​വ​​​ൻ, സു​​​മ നാ​​​രാ​​​യ​​​ണ​​​ൻ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.