ഗോ​​പി​​ക്ക് വെ​​ള്ളി; റി​​ക്കാ​​ർ​​ഡോ​​ടെ സു​​ധ സിം​​ഗ്
Monday, January 21, 2019 12:30 AM IST
മും​​ബൈ: മും​​ബൈ മാ​​ര​​ത്ത​​ണ്‍ ഇ​​ന്ത്യ​​ൻ പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ മ​​ല​​യാ​​ളി​​താ​​രം ടി. ​​ഗോ​​പി​​ക്ക് വെ​​ള്ളി. ഗോ​​പി​​ക്ക് 2:17:03 സെ​​ക്ക​​ൻ​​ഡി​​ൽ മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. 2:15:52 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷിം​​ഗ് ലൈ​​ൻ ക​​ട​​ന്ന നി​​തേ​​ന്ദ്ര സിം​​ഗ് റാ​​വ​​ത്തി​​നാ​​ണ് സ്വ​​ർ​​ണം. ക​​ര​​ണ്‍ സിം​​ഗ് (2:20:10 സെ​​ക്ക​​ൻ​​ഡ്) വെ​​ങ്ക​​ലം ക​​ര​​സ്ഥ​​മാ​​ക്കി.


വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ റി​​ക്കാ​​ർ​​ഡ് സ​​മ​​യം കു​​റി​​ച്ച് സു​​ധ സിം​​ഗ് സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു. 2:34:56 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് സു​​ധ സിം​​ഗ് മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ജ്യോ​​തി ഗാ​​വ​​ത് (2:45:48), ജി​​ഗ് മ​​ത് ഡോ​​ൾ​​മ (3:10:43) എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം വെ​​ള്ളി​​യും വെ​​ങ്ക​​ല​​വും സ്വ​​ന്ത​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.