ഓ... ​​സി​​റ്റ്സി​​പാ​​സ്! റോ​​ജ​​ർ ഫെ​​ഡ​​റ​​ർ, സി​​ലി​​ച്ച്, കെ​​ർ​​ബ​​ർ പു​​റ​​ത്ത്
ഓ... ​​സി​​റ്റ്സി​​പാ​​സ്!   റോ​​ജ​​ർ ഫെ​​ഡ​​റ​​ർ, സി​​ലി​​ച്ച്, കെ​​ർ​​ബ​​ർ പു​​റ​​ത്ത്
Monday, January 21, 2019 12:30 AM IST
മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ൽ ഇ​​ന്ന​​ലെ അ​​ട്ടി​​മ​​റി​​ക​​ളു​​ടെ ദി​​നം. പു​​രു​​ഷ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ നി​​ല​​വി​​ലെ ജേ​​താ​​വാ​​യ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്ത്. മ​​രി​​ൻ സി​​ലി​​ച്ച്, ആം​​ഗ​​ലി​​ക് കെ​​ർ​​ബ​​ർ, മ​​രി​​യ ഷ​​റ​​പ്പോ​​വ എ​​ന്നി​​വ​​രും ഇ​​ന്ന​​ലെ പു​​റ​​ത്താ​​യി. അ​​തേ​​സ​​മ​​യം, റാ​​ഫേ​​ൽ ന​​ദാ​​ൽ, പെ​​ട്ര ക്വി​​റ്റോ​​വ തു​​ട​​ങ്ങി​​യ​​വ​​ർ ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് മു​​ന്നേ​​റി.

14-ാം സീ​​ഡു​​കാ​​ര​​നാ​​യ ഗ്രീ​​ക്ക് താ​​രം സ്റ്റെ​​ഫാ​​നോ​​സ് സി​​റ്റ്സി​​പാ​​സ് ആ​​ണ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഫെ​​ഡ​​റ​​റെ അ​​ട്ടി​​മ​​റി​​ച്ച​​ത്. ടൈ​​ബ്രേ​​ക്ക​​റി​​ലേ​​ക്ക് നീ​​ണ്ട നാ​​ല് സെ​​റ്റ് പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ 6-7(11-13), 7-6(7-3), 7-5, 7-6(7-5)നാ​​യി​​രു​​ന്നു ഇ​​രു​​പ​​തു​​കാ​​ര​​നാ​​യ സി​​റ്റ്സി​​പാ​​സി​​ന്‍റെ വി​​ജ​​യം. 20 എ​​യ്സു​​ക​​ളാ​​ണ് ഗ്രീ​​ക്ക് താ​​രം മ​​ത്സ​​ര​​ത്തി​​ലു​​ട​​നീ​​ളം പാ​​യി​​ച്ച​​ത്. 20 ഗ്രാ​​ൻ​​സ്‌ലാം ​​കി​​രീ​​ട​​ങ്ങ​​ൾ സ്വ​​ന്തം​​പേ​​രി​​ലു​​ള്ള ഫെ​​ഡ​​റ​​ർ ആ​​ക​​ട്ടെ 12ഉം. ​​ബാ​​ക്ക് ഹാ​​ൻ​​ഡ് റി​​ട്ടേ​​ണു​​ക​​ളി​​ൽ മി​​ക്ക​​തി​​നും നെ​​റ്റ് ത​​ട​​സം സൃ​​ഷ്ടി​​ച്ച​​താ​​ണ് ഫെ​​ഡ​​റ​​റി​​ന്‍റെ പ​​രാ​​ജ​​യ​​ത്തി​​നു പ്ര​​ധാ​​ന കാ​​ര​​ണം. 55 അ​​ൾ​​ഫോ​​ഴ്സ്ഡ് എ​​റ​​റു​​ക​​ൾ​​വ​​രു​​ത്തി​​യ ഫെ​​ഡ​​റ​​ർ 12 ബ്രേ​​ക്ക് പോ​​യി​​ന്‍റും ന​​ഷ്ട​​പ്പെ​​ടു​​ത്തി.

വ​​നി​​താ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ ര​​ണ്ടാം സീ​​ഡാ​​യ ജ​​ർ​​മ​​നി​​യു​​ടെ ആം​​ഗ​​ലി​​ക് കെ​​ർ​​ബ​​റും ഇ​​ന്ന​​ലെ പു​​റ​​ത്താ​​യി. അ​​മേ​​രി​​ക്ക​​യു​​ടെ സീ​​ഡ് ചെ​​യ്യ​​പ്പെ​​ടാ​​ത്ത ഡാ​​നി​​യേ​​ല റോ​​സ് കോ​​ളി​​ൻ​​സ് ആ​​ണ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ കെ​​ർ​​ബ​​റെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 6-0, 6-2. റ​​ഷ്യ​​യു​​ടെ മ​​രി​​യ ഷ​​റ​​പ്പോ​​വ​​യും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യി. 15-ാം സീ​​ഡാ​​യ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ അ​​ഷ്‌​ലി​​ഹ് ബാ​​ർ​​തി​​യാ​​ണ് 30-ാം സീ​​ഡാ​​യ ഷ​​റ​​പ്പോ​​വ​​യെ മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 4-6, 6-1, 6-4നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.


പു​​രു​​ഷ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ര​​ണ്ടാം ന​​ന്പ​​ർ താ​​ര​​മാ​​യ സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​ന്‍റെ തോ​​മ​​സ് ബെ​​ർ​​ഡി​​ച്ചി​​നെ കീ​​ഴ​​ട​​ക്കി ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് മു​​ന്നേ​​റി. 6-0, 6-1, 7-6(7-4)ന് ​​ആ​​യി​​രു​​ന്നു ന​​ദാ​​ലി​​ന്‍റെ ജ​​യം.

വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ എ​​ട്ടാം സീ​​ഡാ​​യ ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​ന്‍റെ പെ​​ട്ര ക്വി​​റ്റോ​​വ ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നു. അ​​മേ​​രി​​ക്ക​​യു​​ടെ അ​​മാ​​ൻ​​ഡ അ​​നി​​സി​​മോ​​വ​​യെ 6-2, 6-1നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് ക്വി​​റ്റോ​​വ അ​​വ​​സാ​​ന എ​​ട്ടി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്.

ക്രൊ​​യേ​​ഷ്യ​​യു​​ടെ മ​​രി​​ൻ സി​​ലി​​ച്ചും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യി. സ്പെ​​യി​​നി​​ന്‍റെ റോ​​ബ​​ർ​​ട്ടോ ബൗ​​റ്റി​​സ്റ്റ അ​​ഗ​​സ്ത് അ​​ഞ്ച് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ ആ​​റാം സീ​​ഡാ​​യ സി​​ലി​​ച്ചി​​നെ കീ​​ഴ​​ട​​ക്കി. സ്കോ​​ർ: 6-7(6-8), 6-3, 6-2, 4-6, 6-4. ബ​​ൾ​​ഗേ​​റി​​യ​​യു​​ടെ ഗ്രി​​ഗോ​​ർ ദി​​മി​​ത്രോ​​വും പു​​റ​​ത്താ​​യി. അ​​മേ​​രി​​ക്ക​​യു​​ടെ സീ​​ഡ് ചെ​​യ്യ​​പ്പെ​​ടാ​​ത്ത ഫ്രാ​​ൻ​​സി​​സ് തി​​യാ​​ഫോ​​യാ​​ണ് ദി​​മി​​ത്രോ​​വി​​നെ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. ക്വാ​​ർ​​ട്ട​​റി​​ൽ റാ​​ഫേ​​ൽ ന​​ദാ​​ലാ​​ണ് തി​​യോ​​ഫോ​​യു​​ടെ എ​​തി​​രാ​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.