ഗോ​​ള​​ടി​​ച്ചുകൂ​​ട്ടി ലൂയിസ് സു​​വാ​​ര​​സ് മുന്നേറുന്നു
ഗോ​​ള​​ടി​​ച്ചുകൂ​​ട്ടി ലൂയിസ് സു​​വാ​​ര​​സ് മുന്നേറുന്നു
Tuesday, January 22, 2019 12:28 AM IST
ബാ​​ഴ്സ​​ലോ​​ണ​​യ്ക്കാ​​യി ഗോ​​ള​​ടി​​ച്ചു​​കൂ​​ട്ടി ഉ​​റു​​ഗ്വെ​​ൻ താ​​രം ലൂ​​യി​​സ് സു​​വാ​​ര​​സ്. സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ ലെ​​ഗാ​​ന​​സി​​നെ​​തി​​രേ ഗോ​​ൾ നേ​​ടി​​യ​​തോ​​ടെ സു​​വാ​​ര​​സ്, ബാ​​ഴ്സ​​യ്ക്കാ​​യി ഏ​​റ്റ​​വും അ​​ധി​​കം ഗോ​​ൾ നേ​​ടി​​യ താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ അ​​ഞ്ചാം സ്ഥാ​​ന​​ത്ത് എ​​ത്തി. 223 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 167 ഗോ​​ളു​​ക​​ളാ​​ണ് താ​​രം ബാ​​ഴ്സ​​യു​​ടെ ജ​​ഴ്സി​​യി​​ൽ ഇ​​തു​​വ​​രെ നേ​​ടി​​യ​​ത്. 1930-40ൽ ​​ബാ​​ഴ്സ​​യു​​ടെ താ​​ര​​മാ​​യി​​രു​​ന്ന ജോ​​സെ​​പ് എ​​സ്കോ​​ള​​യ്ക്കൊ​​പ്പ​​മെ​​ത്തി ഉ​​റു​​ഗ്വെ​​ൻ താ​​രം. 2014ൽ ​​ലി​​വ​​ർ​​പൂ​​ളി​​ൽ​​നി​​ന്നാ​​ണ് സു​​വാ​​ര​​സ് ബാ​​ഴ്സ​​ലോ​​ണ​​യി​​ലെ​​ത്തി​​യ​​ത്.


577 ഗോ​​ൾ നേ​​ടി​​യ അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ല​​യ​​ണ​​ൽ മെ​​സി​​യാ​​ണ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​ത്. 232 ഗോ​​ളു​​മാ​​യി സ്പാ​​നി​​ഷ് മു​​ൻ താ​​ര​​മാ​​യ സെ​​സ​​ർ റോ​​ഡ്രി​​ഗ​​സ് അ​​ൽ​​വാ​​രെ​​സാ​​ണ് ര​​ണ്ടാ​​മ​​ത്. 1939 മു​​ത​​ൽ 1955വ​​രെ​​യാ​​യി​​രു​​ന്നു സെ​​സ​​ർ ബാ​​ഴ്സയ്​​ക്കാ​​യി ക​​ളി​​ച്ച​​ത്. ലാ​​സ് ലോ ​​കു​​ബാ​​ല (1951-61) 194ഉം ​​ജോ​​സ​​ഫ് സ​​മി​​തീ​​ർ (1919-32) 184ഉം ​​ഗോ​​ളു​​മാ​​യി മൂ​​ന്നും നാ​​ലാം സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ണ്ട്. ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ ഒൗ​​ദ്യോ​​ഗി​​ക വെ​​ബ്സൈ​​റ്റി​​ലാ​​ണ് സു​​വാ​​ര​​സി​​ന്‍റെ നേ​​ട്ട​​ത്തെ​​ക്കു​​റി​​ച്ച് റി​​പ്പോ​​ർ​​ട്ട് വ​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.