ഇ​​ന്ത്യ, കോ​​ഹ്‌​ലി ​ഒ​​ന്നി​​ൽ
ഇ​​ന്ത്യ, കോ​​ഹ്‌​ലി ​ഒ​​ന്നി​​ൽ
Tuesday, January 22, 2019 12:28 AM IST
ദു​​ബാ​​യ്: ഐ​​സി​​സി ടെ​​സ്റ്റ് റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​യും ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌ലി​​യും ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ഇ​​ന്ന​​ലെ പു​​റ​​ത്തി​​റ​​ങ്ങി​​യ റാ​​ങ്കിം​​ഗ് പ്ര​​കാ​​ര​​മാ​​ണി​​ത്. ടെ​​സ്റ്റ് ടീം ​​റാ​​ങ്കി​​ൽ 116 പോ​​യി​​ന്‍റോ​ടെ​​യാ​​ണ് ഇ​​ന്ത്യ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള​​ത്. ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് 110 പോ​​യി​​ന്‍റാ​​ണ്. ഇം​ഗ്ല​ണ്ട് (108 പോ​​യി​​ന്‍റ്), ന്യൂ​​സി​​ല​​ൻ​​ഡ് (107 പോ​​യി​​ന്‍റ്), ഓ​​സ്ട്രേ​​ലി​​യ (101 പോ​​യി​​ന്‍റ്) എ​​ന്നി​​വ​​യാ​​ണ് ആ​​ദ്യ അ​​ഞ്ചി​​ലു​​ള്ള ടീ​​മു​​ക​​ൾ.

ബാ​​റ്റിം​​ഗ് റാ​​ങ്കി​​ൽ 922 പോ​​യി​​ന്‍റു​​മാ​​യി വി​​രാ​​ട് കോ​​ഹ്‌ലി ​​ഒ​​ന്നി​​ൽ തു​​ട​​രു​​ന്നു. ന്യൂ​​സി​​ല​​ൻ​​ഡ് ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ (897 പോ​​യി​​ന്‍റ്) ആ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്. മൂ​​ന്നാം റാ​​ങ്കി​​ലു​​ള്ള ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര മാ​​ത്ര​​മാ​​ണ് പ​​ത്തി​​ലു​​ള്ള മ​​റ്റൊ​​രു ഇ​​ന്ത്യ​​ൻ താ​​രം. ഋ​​ഷ​​ഭ് പ​​ന്ത് 17-ാം സ്ഥാ​​ത്തു​​ണ്ട്. പ​​ന്തി​​ന്‍റെ ക​​രി​​യ​​റി​​ലെ മി​​ക​​ച്ച റാ​​ങ്കിം​​ഗാ​​ണി​​ത്.


ബൗ​​ളിം​​ഗി​​ൽ അ​​ഞ്ചാം സ്ഥാ​​ന​​ത്തു​​ള്ള ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യാ​​ണ് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളി​​ൽ ഉ​​യ​​ർ​​ന്ന റാ​​ങ്കി​​ലു​​ള്ള​​ത്. ആ​​ർ. അ​​ശ്വി​​ൻ (ഒ​​ന്പ​​ത്) ആ​​ണ് ആ​​ദ്യ പ​​ത്തി​​ലു​​ള്ള മ​​റ്റൊ​​രു താ​​രം. പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച റാ​​ങ്കിം​​ഗാ​​യ 15ൽ ​​എ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.