ഇപിഎൽ: ജയം സ്വന്തമാക്കി ടോട്ടനം
ഇപിഎൽ: ജയം സ്വന്തമാക്കി ടോട്ടനം
Tuesday, January 22, 2019 12:28 AM IST
ല​ണ്ട​ന്‍: ഹാ​രി വി​ന്‍ക്‌​സ് ഇ​ഞ്ചു​റി ടൈ​മി​ല്‍ നേ​ടി​യ ഗോ​ളി​ല്‍ ടോ​ട്ട​നം 2-1ന് ​ഫു​ള്‍ഹാ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് സ്‌​ട്രൈ​ക്ക​ര്‍ ഹാ​രി കെ​യ്ന്‍ ഇ​ല്ലാ​തെ​യാ​ണ് ടോ​ട്ട​നം ഇ​റ​ങ്ങി​യ​ത്. മാ​ര്‍ച്ച് വ​രെ കെ​യ്‌​ന് ക​ളി​ക്കാ​നാ​വി​ല്ല. ഇം​ഗ്ല​ണ്ട് നാ​യ​ക​നു പ​ക​രം ഫെ​ര്‍ണാ​ണ്ടോ ലെ​റ​ന്‍റേ ആ​ദ്യ പ​തി​നൊ​ന്നി​ല്‍ ഇ​ടം​പി​ടി​ച്ചു. അ​പൂ​ര്‍വ​മാ​യി​ട്ടാ​ണ് ലോ​റ​ന്‍റേ​യ്ക്ക് ആ​ദ്യ പ​തി​നൊ​ന്നി​ല്‍ സ്ഥാ​നം ല​ഭി​ക്കു​ന്ന​ത്.

17-ാം മിനിറ്റിൽ ലോ​റ​ന്‍റേ​യു​ടെ സെ​ല്‍ഫ് ഗോ​ളി​ല്‍ ഫു​ള്‍ഹാം മു​ന്നി​ലെ​ത്തി. കെ​യ്ന്‍, സ​ണ്‍ ഹ്യൂം​ഗ് മി​ന്‍ എ​ന്നി​വ​രി​ല്ലാ​തെ ഇ​റ​ങ്ങി​യ ടോ​ട്ട​ന​ത്തി​ന്‍റെ ര​ണ്ട് മി​ക​ച്ച ഗോ​ള​വ​സ​ര​ങ്ങ​ളും ലോ​റ​ന്‍റേ ന​ഷ്ട​മാ​ക്കി. എ​ന്നാ​ല്‍, 51-ാം മി​നി​റ്റി​ല്‍ ഡെ​ലെ അ​ലി ടോ​ട്ട​ന​ത്തി​ന് സ​മ​നി​ല ന​ല്കി. സീ​സ​ണി​ലെ ആ​ദ്യ സ​മ​നി​ല​യു​മാ​യി ടോ​ട്ട​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​മെ​ന്നു തോ​ന്നി​യ​പ്പോ​ള്‍ 90+3-ാം മി​നി​റ്റി​ല്‍ വി​ന്‍ക്‌​സ് വി​ജ​യ ഗോ​ള്‍ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.