കാ​​ണാ​​താ​​യ വി​​മാ​​ന​​ത്തി​​ൽ അ​​ർ​​ജ​​ന്‍റൈ​​ൻ താ​​രം
കാ​​ണാ​​താ​​യ വി​​മാ​​ന​​ത്തി​​ൽ അ​​ർ​​ജ​​ന്‍റൈ​​ൻ താ​​രം
Wednesday, January 23, 2019 12:32 AM IST
തി​​ങ്ക​​ളാ​​ഴ്ച വൈ​​കു​​ന്നേ​​രം ഇം​​ഗ്ലീ​ഷ് ചാ​​ന​​ലി​​നു മു​​ക​​ളി​​ൽ​​വ​​ച്ച് അ​​പ്ര​​ത്യ​​ക്ഷ​​മാ​​യ ചെ​​റു​​വി​​മാ​​ന​​ത്തി​​ൽ അ​​ർ​​ജ​​ന്‍റൈ​ൻ ഫു​​ട്ബോ​​ൾ താ​​ര​​മാ​​യ എ​​മി​​ലി​​യാ​​നോ സ​​ല ഉ​​ണ്ടാ​​യി​​രു​​ന്നെ​​ന്ന് ഫ്ര​​ഞ്ച് വ്യോ​​മ​​യാ​​ന അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ഫ്രാ​​ൻ​​സി​​ൽനി​​ന്ന് ഇം​ഗ്ല​​ണ്ടി​​ലേ​​ക്ക് സ​​ഞ്ച​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു ഇ​​രു​​പ​​ത്തെ​​ട്ടു​​കാ​​ര​​നാ​​യ മു​​ന്നേ​​റ്റ നി​​ര​​ത്താ​​രം.

ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ക്ല​​ബ്ബാ​​യ നാ​​ന്‍റ​​സി​​സിൽനിന്ന് സ​​ല​​യെ ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ക്ല​​ബ്ബാ​​യ കാ​​ർ​​ഡി​​ഫ് സി​​റ്റി 138 കോ​​ടി രൂ​​പ​​യ്ക്ക് ക​​ഴി​​ഞ്ഞ ദി​​വ​​സം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ക്ല​​ബ്ബി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ട്രാ​​ൻ​​സ്ഫ​​റാ​​യി​​രു​​ന്നു ഇ​​ത്. തു​​ട​​ർ​​ന്ന് ഫ്രാ​​ൻ​​സി​​ലേ​​ക്ക് പോ​​യ സ​​ല അ​​വി​​ടെ​​നി​​ന്ന് തി​​രി​​ച്ച് ഇം​​ഗ്ലണ്ടി​​ലേ​​ക്ക് വ​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണ് സം​​ഭ​​വം. കാ​​ണാ​​താ​​യ ചെ​​റു​​വി​​മാ​​ന​​ത്തി​​ൽ സ​​ല​​യ്ക്കൊ​​പ്പം വി​​മാ​​ന​​ത്തി​​ന്‍റെ പൈ​​ല​​റ്റു​​മു​​ണ്ടാ​​യി​​രു​​ന്നെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.


നാ​​ന്‍റ​​സി​​നാ​​യി ഈ ​​സീ​​സ​​ണി​​ൽ ഇ​​തു​​വ​​രെ 13 ഗോ​​ളു​​ക​​ൾ നേ​​ടി​​യ താ​​ര​​മാ​​ണ് സ​​ല. നാ​​ല് സീ​​സ​​ണ്‍ നാ​​ന്‍റ​​സി​​നാ​​യി​​ ക​​ളി​​ച്ച സ​​ല 130 മ​​ത്സ​​ര​​ങ്ങ​​ളി​​ൽനി​​ന്ന് 48 ഗോ​​ൾ നേ​​ടി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.