ചരിത്ര നേട്ടം; ടെസ്റ്റ് താരവും കോഹ്‌ലി തന്നെ, നായകനും
ചരിത്ര നേട്ടം; ടെസ്റ്റ് താരവും കോഹ്‌ലി തന്നെ, നായകനും
Wednesday, January 23, 2019 12:33 AM IST
ദു​​ബാ​​യ്: ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ റ​​ണ്‍​വേ​​ട്ട​​ക്കാ​​രാ​​നാ​​യ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യെ ഐ​​സി​​സി ടെ​​സ്റ്റ് ടീം ​​ഓ​​ഫ് ദ ​​ഇ​​യ​​ർ ക്യാ​​പ്റ്റ​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഏ​ക​ദി​ന ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണി​ത്. 2018ലെ ​മി​ക​ച്ച താ​ര​മാ​യും കോ​ഹ്‌​ലി​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മു​ന്നോ​ട്ടു​ള്ള യാ​ത്ര​യ്ക്ക് ഉ​ത്തേ​ജ​ക​മാ​ണ് ത​നി​ക്ക് ല​ഭി​ച്ച ഈ ​നേ​ട്ട​വും അം​ഗീ​കാ​ര​വു​മെ​ന്ന് കോ​ഹ്‌​ലി പ്ര​തി​ക​രി​ച്ചു.

ഐ​സി​സി​യു​ടെ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ മി​ക​ച്ച താ​ര​മാ​യും ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ നേ​ര​ത്തേ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ഒ​രേ വ​ർ​ഷം ടെ​സ്റ്റ്, ഏ​ക​ദി​ന മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും ഇ​തോ​ടെ കോ​ഹ്‌​ലി​യെ തേ​ടി​യെ​ത്തി.


‌ഇ​​ന്ത്യ, ന്യൂ​​സി​​ല​​ൻ​​ഡ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്ന് മൂ​​ന്ന് താ​​ര​​ങ്ങ​​ൾ ലോ​​ക ടെസ്റ്റ് ഇ​​ല​​വ​​ണി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ഓ​​സ്ട്രേ​​ലി​​യ, പാ​​ക്കി​​സ്ഥാ​​ൻ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഓ​​രോ​​രു​​ത്ത​​രാ​​ണ് ടീ​​മി​​ലു​​ള്ള​​ത്. ഇം​​ഗ്ലണ്ടി​​ൽ​​നി​​ന്ന് ആ​​രും ഉ​​ൾപ്പെ​​ട്ടി​​ല്ല.

ടെസ്റ്റ് ടീം: ​​കോ​​ഹ്‌​ലി (​ക്യാ​​പ്റ്റ​​ൻ), ടോം ​​ലാ​​ഥം, വി​​ല്യം​​സ​​ണ്‍, ഹെ​​ൻ‌റി ​​നി​​ക്കോ​​ളാ​​സ് (ന്യൂ​​സി​​ല​​ൻ​​ഡ്), ദി​​മു​​ത് കു​​രു​​ണ​​ര​​ത്ന (ശ്രീ​​ല​​ങ്ക), പ​​ന്ത് (വി​​ക്ക​​റ്റ് കീ​​പ്പ​​ർ), ജേസ​​ൻ ഹോ​​ൾ​​ഡ​​ർ (വിൻ​​ഡീ​​സ്), റ​​ബാ​​ഡ (ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക), ലി​​യോ​​ണ്‍ (ഓ​​സ്ട്രേ​​ലി​​യ), ജ​​സ്പ്രീ​​ത് ബും​​റ (ഇ​​ന്ത്യ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.