യു​​ണൈ​​റ്റ​​ഡ് x പി​​എ​​സ്ജി
യു​​ണൈ​​റ്റ​​ഡ് x പി​​എ​​സ്ജി
Monday, February 11, 2019 11:27 PM IST
ല​​ണ്ട​​ൻ: യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ ആ​​ദ്യ പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് ഇ​​ന്നു തു​​ട​​ക്കം. മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് ഇ​​ന്ന് സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ ഓ​​ൾ​​ഡ് ട്രാ​​ഫഡി​​ൽ ഫ്ര​​ഞ്ച് ലീ​​ഗി​​ലെ ഗ്ലാ​മ​​ർ സം​​ഘ​​മാ​​യ പി​​എ​​സ്ജി​​യു​​മാ​​യി ഏ​​റ്റു​​മു​​ട്ടും. നെ​​യ്മ​​ർ, എ​​ഡി​​സ​​ണ്‍ ക​​വാ​​നി എ​​ന്നി​​വ​​രു​​ടെ പ​​രി​​ക്ക് ക്ഷ​​ത​​മേ​​ൽ​​പ്പി​​ച്ച പി​​എ​​സ്ജി​​യാ​​ണ് ല​​ണ്ട​​നി​​ൽ ഇ​​റ​​ങ്ങു​​ന്ന​​ത്. എ​​ന്നാ​​ൽ, ഇ​​ട​​ക്കാ​​ല പ​​രി​​ശീ​​ല​​ക​​നാ​​യ സോ​​ൾ​​ഷെ​​യ​​റി​​ന്‍റെ കീ​​ഴി​​ൽ തോ​​ൽ​​വി അ​​റി​​യാ​​തെ മു​​ന്നേ​​റു​​ന്ന യു​​ണൈ​​റ്റ​​ഡാ​​ണ് ക​​ള​​ത്തി​​ലെ​​ത്തു​​ക.

ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ ഇ​​രു ടീ​​മു​​ക​​ളും ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഏ​​റ്റു​​മു​​ട്ടു​​ന്ന​​ത്. ഒ​​രു ഫ്ര​​ഞ്ച് ടീ​​മി​​നും യു​​ണൈ​​റ്റ​​ഡി​​നെ യൂ​​റോ​​പ്യ​​ൻ പോ​​രാ​​ട്ട​​ത്തി​​ൽ കീ​​ഴ​​ട​​ക്കാ​​ൻ ഇ​​തു​​വ​​രെ സാ​​ധി​​ച്ചി​​ട്ടി​​ല്ല. അ​​തേ​​സ​​മ​​യം, ക​​ഴി​​ഞ്ഞ ഒ​​ന്പ​​ത് ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് നോ​​ക്കൗ​​ട്ട് പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ ഒ​​രി​​ക്ക​​ൽ​​മാ​​ത്ര​​മേ യു​​ണൈ​​റ്റ​​ഡി​​ന് വി​​ജ​​യി​​ക്കാ​​നാ​​യി​​ട്ടു​​ള്ളൂ.


ഇ​​ന്നു രാ​​ത്രി ന​​ട​​ക്കു​​ന്ന മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ എ​​എ​​സ് റോ​​മ​​യും എ​​ഫ്സി പോ​​ർ​​ട്ടോ​​യും ഏ​​റ്റു​​മു​​ട്ടും. റ​​യ​​ൽ മാ​​ഡ്രി​​ഡ്, ടോ​​ട്ട​​നം എ​​ന്നി​​വ നാ​​ളെ ഇ​​റ​​ങ്ങും. ഹാ​​ട്രി​​ക് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി ച​​രി​​ത്രം കു​​റി​​ച്ച റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ എ​​തി​​രാ​​ളി അ​​യാ​​ക്സ് ആം​​സ്റ്റ​​ർ​​ഡാം ആ​​ണ്.

അ​​ടു​​ത്ത ആ​​ഴ്ച ലി​​വ​​ർ​​പൂ​​ൾ, ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക്, യു​​വ​​ന്‍റ​​സ്, ബാ​​ഴ്സ​​ലോ​​ണ, മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ടീ​​മു​​ക​​ൾ പ്രീ​​ക്വാ​​ർ​​ട്ട​​ർ ആ​​ദ്യ പാ​​ദ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.