കൊ​ച്ചി പ്ലേ ​ഓ​ഫി​ൽ
കൊ​ച്ചി പ്ലേ ​ഓ​ഫി​ൽ
Monday, February 11, 2019 11:34 PM IST
കൊ​​ച്ചി: അ​​വ​​സാ​​ന സെ​​റ്റി​​ലെ ത​​ക​​ർ​​പ്പ​​ൻ ജ​​യ​​ത്തോ​​ടെ കൊ​​ച്ചി ബ്ലൂ ​​സ്പൈ​​ക്കേ​​ഴ്സ് പ്രോ ​​വോ​​ളി ലീ​​ഗ് പ്ലേ ​​ഓ​​ഫി​​ൽ. ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ചെ​​ന്നൈ സ്പാ​​ർ​​ട്ട​​ൻ​​സി​​നെ ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്ന് സെ​​റ്റു​​ക​​ൾ​​ക്ക് തോ​​ല്പി​​ച്ചാ​​ണ് കൊ​ച്ചി പ്ലേ ​​ഓ​​ഫി​​ൽ ക​​ട​​ന്ന​​ത്. കൊ​​ച്ചി​​യു​​ടെ ആ​​ന്ദ്രേ പ​​ദു​​ക്കാ​​ണ് ക​​ളി​​യി​​ലെ താ​​രം. സ്കോ​​ർ: 12-15, 10-15, 15-11, 15-13, 15-10. ചെ​​ന്നൈ​​യു​​ടെ അ​​ഖി​​നാ​​ണ് ആ​​ദ്യ​​സെ​​റ്റി​​ൽ പോ​​യി​​ന്‍റ് വേ​​ട്ട​​യ്ക്ക് തു​​ട​​ക്കം കു​​റി​​ച്ച​​ത്. പി​​ന്നാ​​ലെ ഡേ​​വി​​ഡ് ലീ​​യി​​ലൂടെ കൊ​​ച്ചി തി​​രി​​ച്ച​​ടി​​ച്ചു. എ​​ന്നാ​​ൽ, വ്യ​​ക്ത​​മാ​​യ മു​​ൻ​​തൂക്ക​​മാ​​യി​​രു​​ന്നു ചെ​​ന്നൈ സെ​​റ്റി​​ൽ ഉ​​ട​​നീ​​ളം കാ​​ഴ്ച​​വ​​ച്ച​​ത്. ഇ​​ട​​യ്ക്ക് ര​​ണ്ട് ത​​വ​​ണ കൊ​​ച്ചി​​യു​​ടെ താ​​ര​​ങ്ങ​​ൾ വ​​രു​​ത്തി​​യ പി​​ഴ​​വും ചെ​​ന്നൈ​​ക്ക് തു​​ണ​​യാ​​യി. ക​​ളി​​ക്ക​​ള​​ത്തി​​ൽ നി​​ല​​യു​​റ​​പ്പി​​ക്കാ​​നാ​​വാ​​തെ പ​​ത​​റു​​ന്ന കൊ​​ച്ചി​​യെ​യാ​​യി​​രു​​ന്നു ആ​​രാ​​ധ​​ക​​ർ ആ​​ദ്യ​​സെ​​റ്റി​​ൽ ക​​ണ്ട​​ത്.

ര​​ണ്ടാം സെ​​റ്റി​​ൽ റൂ​​ഡി വെ​​ർ ഹോ​​ഫി​​ലൂ​​ടെ ചെ​​ന്നൈ ആ​​ദ്യ​​പോ​​യി​​ന്‍റ് നേ​​ടി. പി​​ന്നാ​​ലെ പ്ര​​ഭാ​​ക​​ര​​നി​​ലൂ​​ടെ കൊ​​ച്ചി തി​​രി​​ച്ച​​ടി​​ച്ചു. ര​​ണ്ട് സൂ​​പ്പ​​ർ​​പോ​​യി​​ന്‍റു​​ക​​ളും ചെ​​ന്നൈ​​ക്ക് അ​​നു​​കൂ​​ല​​മാ​​യ​​തോ​​ടെ സ്കോ​​ർ 07-12ൽ ​​എ​​ത്തി​​ച്ചു. പി​​ന്നാ​​ലെ സൂ​​പ്പ​​ർ സെ​​ർ​​വി​​ലൂ​​ടെ കൊ​​ച്ചി ത​​ങ്ങ​​ളു​​ടെ സ്കോ​​ർ ഒ​​ൻ​​പ​​തി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ന​​വീ​​ൻ രാ​​ജി​​ലൂ​​ടെ തു​​ട​​ർ​​ച്ച​​യാ​​യി ര​​ണ്ട് പോ​​യി​​ന്‍റു​​ക​​ൾ നേ​​ടി ചെ​​ന്നൈ സ്കോ​​ർ 14ൽ ​​എ​​ത്തി​​ച്ചു. ര​​സ​​ലി​​ന്‍റെ സെ​​ർ​​വി​​ലൂ​​ടെ ചെ​​ന്നൈ ര​​ണ്ടാം സെ​​റ്റും സ്വ​​ന്ത​​മാ​​ക്കി. പ​​ക്ഷെ പി​​ന്നി​​ട് കൊ​​ച്ചി​​യു​​ടെ ജൈ​​ത്ര​​യാ​​ത്ര​​യാ​​യി​​രു​​ന്നു. മൂ​ന്നാം സെ​റ്റ് 14-10 എ​​ന്ന​​നി​​ല​​യി​​ലെ​ത്തി​ച്ച് പ്ര​​ഭാ​​ക​​ര​​ന്‍റെ മി​​ക​​ച്ച ഒ​​രു ഷോ​​ട്ടി​​ലൂ​​ടെ സ്വ​​ന്ത​​മാ​​ക്കി.


നാ​​ല​​ം സെ​​റ്റി​​ൽ കൊ​​ച്ചി​​യാ​​ണു പോ​​യി​​ന്‍റ് വേ​​ട്ട​​യ്ക്ക് തു​​ട​​ക്ക​​മി​​ട്ട​​ത്. റൂ​​ഡി, അ​​ഖി​​ൻ, ന​​വീ​​ൻ എ​​ന്നി​​വ​​രി​​ലൂ​​ടെ തി​​രി​​ച്ചു​​വ​​രാ​​ൻ ചെ​ന്നൈ ശ്ര​​മി​​ച്ചെ​​ങ്കി​​ലും കൊ​​ച്ചി നാ​​ലാം സെ​​റ്റും സ്വ​​ന്ത​​മാ​​ക്കി. അ​തോ​​ടെ അ​​ഞ്ചാം സെ​​റ്റ് അ​​വേ​​ശ​​ഭ​​രി​​ത​​മാ​​യി. അ​​ഞ്ചാം സെ​​റ്റിൽ സ്കോ​​ർ 12-06ൽ ​​നി​​ൽക്ക​​വേ തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്ന് പോ​​യി​​ന്‍റുക​​ൾ നേ​​ടി ചെ​​ന്നൈ തിരി​​ച്ചുവ​​ര​​വി​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തി​​യെ​​ങ്കി​​ലും മുജീ​​ബ്, ഡേ​​വി​​ഡ് ലീ, ​​പ്ര​​വീ​​ണ്‍ കു​​മാ​​ർ എ​​ന്നി​​വ​​രി​​ലൂ​​ടെ കൊ​​ച്ചി സെ​​റ്റും മ​​ത്സ​​ര​​വും വി​​ജ​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.