റാ​​ങ്കി​​ൽ മു​​ന്നേ​​റി സ്മൃ​​തി, ജെ​​മീ​​മ
റാ​​ങ്കി​​ൽ മു​​ന്നേ​​റി സ്മൃ​​തി, ജെ​​മീ​​മ
Tuesday, February 12, 2019 11:24 PM IST
ദു​​ബാ​​യ്: ഐ​​സി​​സി ട്വ​​ന്‍റി-20 ബാ​​റ്റ്സ്‌വു​​മ​​ണ്‍ റാ​​ങ്കിം​​ഗി​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി ഇ​​ന്ത്യ​​യു​​ടെ സ്മൃ​​തി മ​​ന്ദാ​​ന​​യും ജെ​​മീ​​മ റോ​​ഡ്രി​​ഗ​​സും. ജെ​​മീ​​മ റൊ​​ഡ്രീ​​ഗ​​സ് നാ​​ല് സ്ഥാ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി ര​​ണ്ടി​​ലെ​​ത്തി. സ്മൃ​​തി മ​​ന്ദാ​​ന നാ​​ല് സ്ഥാ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി ആ​​റി​​ലെ​​ത്തി.

ബൗ​​ളിം​​ഗി​​ൽ സ്പി​​ന്ന​​ർ രാ​​ധാ യാ​​ദ​​വ് 18 സ്ഥാ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി പ​​ത്താം റാ​​ങ്കി​​ലെ​​ത്തി. അ​​ഞ്ച് സ്ഥാ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി​​യ ദീ​​പ്തി ശ​​ർ​​മ 14ലേ​​ക്കു ക​​യ​​റി. ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​റാ​​ണ് (ഏ​​ഴ്) ബാ​​റ്റിം​​ഗി​​ൽ ആ​​ദ്യ പ​​ത്ത് റാ​​ങ്കി​​ലു​​ള്ള മ​​റ്റൊ​​രു ഇ​​ന്ത്യ​​ൻ താ​​രം. ബൗ​​ള​​ർ​​മാ​​രി​​ൽ ഇ​​ന്ത്യ​​യു​​ടെ പൂ​​നം യാ​​ദ​​വാ​​ണ് ര​​ണ്ടാ​​മ​​ത്. ടീം ​​റാ​​ങ്കിം​​ഗി​​ൽ ഇ​ന്ത്യ നാ​​ലാ​​മ​​താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.