റയൽ, ടോട്ടനം കളത്തിൽ
റയൽ, ടോട്ടനം കളത്തിൽ
Tuesday, February 12, 2019 11:24 PM IST
ആം​സ്റ്റ​ര്‍ഡാം: യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ആ​ദ്യ പാ​ദ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡ് എ​വേ പോ​രാ​ട്ട​ത്തി​ല്‍ അ​യാ​ക്‌​സി​നെ നേ​രി​ടും. ലാ ​ലി​ഗ​യി​ല്‍ തു​ട​ര്‍ച്ച​യാ​യ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ലെ ജ​യ​ത്തോ​ടെ റ​യ​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ലൂ​ക്ക മോ​ഡ്രി​ച്ചും ക​രിം ബെ​ന്‍സെമ​യും ഫോ​മി​ലാ​ണ്. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ഗ്രൂ​പ്പ് ജി​യി​ല്‍ ക​ളി​ച്ച റ​യ​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ഫി​നി​ഷ് ചെ​യ്ത​തെ​ങ്കി​ലും ര​ണ്ടു തോ​ല്‍വി നേ​രി​ട്ടി​രു​ന്നു. എ​ന്നാ​ല്‍, അ​യാ​ക്‌​സാ​ണെ​ങ്കി​ല്‍ ഒ​രു തോ​ല്‍വി പോ​ലു​മി​ല്ലാ​തെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ഗ്രൂ​പ്പ് ഇ​യി​ലെ പോ​രാ​ട്ടം പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ഏ​ഴു ക​ളി​യി​ല്‍ ആ​റും ജ​യ​വും ഒ​രു സ​മ​നി​ല​യു​മു​ള്ള റ​യ​ല്‍ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് അ​യാ​ക്‌​സി​നെ നേ​രി​ടു​ന്ന​ത്. ക​ഴി​ഞ്ഞ ആ​റു​ ക​ളി​യി​ലും അ​യാ​ക്‌​സി​നെ തോ​ല്‍പ്പി​ച്ച റ​യ​ല്‍ ഒ​രി​ക്ക​ല്‍ക്കൂ​ടി ജ​യം തേ​ടി​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്. സമീപനാളിൽ റ​യ​ല്‍ മെ​ച്ച​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ അ​യാ​ക്‌​സ് മ​റ്റൊ​രു വ​ഴി​ക്കാ​ണ്. ശീതകാല അ​വ​ധി​ക്കു​ശേ​ഷം ലീ​ഗ് തു​ട​ങ്ങി​യ​ശേ​ഷം അ​യാ​ക്‌​സി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ല്‍ വി​ള്ള​ല്‍ വീ​ണി​രി​ക്കു​ന്ന​താ​ണ് കാ​ണാ​നാ​കു​ന്ന​ത്.


ഇ​ന്ന് ന​ട​ക്കു​ന്ന മ​റ്റൊ​രു പ്രീ​ക്വാ​ര്‍ട്ട​ര്‍ മ​ത്സ​ര​ത്തി​ല്‍ ടോ​ട്ട​നം സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ടി​നെ നേ​രി​ടും. പ​രി​ക്കി​നെ​ത്തു​ട​ര്‍ന്നു ഹാ​രി കെ​യ്ന്‍ ടീ​മി​ലി​ല്ലാ​ത്ത​ത് ടോ​ട്ട​നത്തിന്‍റെ പ്ര​ക​ട​ന​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.