കോ​​ച്ചു​​മാ​​യി വ​​ഴി​​പി​​രി​​ഞ്ഞ് ഒ​​സാ​​ക്ക
കോ​​ച്ചു​​മാ​​യി വ​​ഴി​​പി​​രി​​ഞ്ഞ് ഒ​​സാ​​ക്ക
Tuesday, February 12, 2019 11:24 PM IST
വ​​നി​​താ ടെ​​ന്നീ​​സ് സിം​​ഗി​​ൾ​​സ് ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ ജ​​പ്പാ​​ന്‍റെ ന​​വോ​​മി ഒ​​സാ​​ക്ക കോ​​ച്ചു​​മാ​​യി വ​​ഴി​​പി​​രി​​ഞ്ഞു.

ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി മൂ​​ന്ന് ആ​​ഴ്ച തി​​ക​​യു​​ന്ന​​തി​​നു മു​​ന്പാ​​ണ് ഒ​​സാ​​ക്ക പ​​രി​​ശീ​​ല​​ക​​ൻ സ​​സ്ച ബ​​ജി​​നു​​മാ​​യി വ​​ഴി​​പി​​രി​​ഞ്ഞ​​ത്. ഇ​​രു​​പ​​ത്തൊ​​ന്നു​​കാ​​രി​​യാ​​യ ഒ​​സാ​​ക്ക ട്വി​​റ്റ​​റി​​ലൂ​​ടെ​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

2018ലെ ​​മി​​ക​​ച്ച പ​​രി​​ശീ​​ല​​ക​​നാ​​യി ബ​​ജി​​നെ ഡ​​ബ്ല്യു​​ടി​​എ തെ​​ര​​ഞ്ഞെ​​ടു​​ത്തി​​രു​​ന്നു. സെ​​റീ​​ന വി​​ല്യം​​സ്, വി​​ക്ടോ​​റി​​യ അ​​സാ​​രെ​​ങ്ക, ക​​രോ​​ളി​​ൻ വോ​​സ്നി​​യാ​​സ്കി തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കൊ​​പ്പ​​വും ബ​​ജി​​ൻ പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.


യു​​എ​​സ്, ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണു​​ക​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​തോ​​ടെ ഒ​​സാ​​ക്ക ലോ​​ക ഒ​​ന്നാം ന​​ന്പ​​റി​​ൽ എ​​ത്തി. ഒ​​ന്നാം റാ​​ങ്കി​​ൽ എ​​ത്തു​​ന്ന ആ​​ദ്യ ഏ​​ഷ്യ​​ൻ താ​​ര​​മാ​​ണ് ഒ​​സാ​​ക്ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.