ബ്ലാ​​​​ക് ഹോ​​​​ക്സി​​​​നു ര​​​​ണ്ടാം ജ​​​​യം
ബ്ലാ​​​​ക് ഹോ​​​​ക്സി​​​​നു ര​​​​ണ്ടാം ജ​​​​യം
Tuesday, February 12, 2019 11:24 PM IST
കൊ​​​​ച്ചി: പ്രോ ​​​​വോ​​​​ളി ലീ​​​​ഗി​​​​ൽ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് ബ്ലാ​​​​ക് ഹോ​​​​ക്സി​​​​ന് ര​​​​ണ്ടാം ജ​​​​യം. ക​​​​ട​​​​വ​​​​ന്ത്ര രാ​​​​ജീ​​​​വ്ഗാ​​​​ന്ധി ഇ​​​​ൻ​​​​ഡോ​​​​ർ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ യു ​​​​മും​​​​ബ വോ​​​​ളി​​​​യെ ര​​​​ണ്ടി​​​​നെ​​​​തി​​​രേ മൂ​​​​ന്നു സെ​​​​റ്റു​​​​ക​​​​ൾ​​​​ക്കാ​​​​ണു ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് ടീം ​​​​തോ​​​​ൽ​​​​പ്പി​​​​ച്ച​​​​ത്. ആ​​​​ദ്യ മൂ​​​​ന്നു സെ​​​​റ്റു​​​​ക​​​​ളി​​​​ൽ ര​​​​ണ്ടെ​​​​ണ്ണം ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ത്തി​​​​യ ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ന്‍റെ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ്. സ്കോ​​​​ർ: 15-13, 11-15, 15-7, 14-15, 11-15.

ലീ​​​​ഗി​​​​ൽ അ​​​​ഞ്ചു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ബ്ലാ​​​​ക്ഹോ​​​​ക്സ് നാ​​​​ലു പോ​​​​യി​​​​ന്‍റോ​​​​ടെ പോ​​​​യി​​​​ന്‍റ് ടേ​​​​ബി​​​​ളി​​​​ൽ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യി. മും​​​​ബ ടീ​​​​മി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മൂ​​​​ന്നാം തോ​​​​ൽ​​​​വി​​​​യാ​​​​ണി​​​​ത്. ഇ​​​​ന്നു കൊ​​​​ച്ചി​​​​യി​​​​ലെ അ​​​​വ​​​​സാ​​​​ന ലീ​​​​ഗ് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ലെ അ​​​​പ​​​​രാ​​​​ജി​​​​ത​​​​രാ​​​​യ കാ​​​​ലി​​​​ക്ക​​​​ട്ട് ഹീ​​​​റോ​​​​സ് അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് ഡി​​​​ഫ​​​ൻ​​​ഡേ​​​​ഴ്സി​​​​നെ നേ​​​​രി​​​​ടും. ക​​​​ളി​​​​ച്ച നാ​​​​ലു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും വി​​​​ജ​​​​യി​​​​ച്ച കാ​​​​ലി​​​​ക്ക​​​​ട്ടി​​​​നൊ​​​​പ്പം അ​​​​ഞ്ചി​​​​ൽ നാ​​​​ലു വി​​​​ജ​​​​യ​​​​വു​​​​മാ​​​​യി കൊ​​​​ച്ചി ബ്ലൂ ​​​​സ്പൈ​​​​ക്കേ​​​​ഴ്സും നോ​​​​ക്കൗ​​​​ട്ട് റൗ​​​​ണ്ടി​​​​ലേ​​​​ക്ക് യോ​​​​ഗ്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. 16 മു​​​​ത​​​​ൽ ചെ​​​​ന്നൈ ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു ഇ​​​​ൻ​​​ഡോ​​​​ർ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലാ​​​​ണ് ലീ​​​​ഗി​​​​ലെ അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളെ​​​​ല്ലാം. ഫൈ​​​​ന​​​​ൽ 22നു ​​​ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.