ജ​​യം കൊ​​തി​​ച്ച് ഗോ​​കു​​ലം
ജ​​യം കൊ​​തി​​ച്ച് ഗോ​​കു​​ലം
Saturday, February 16, 2019 12:30 AM IST
കോ​​ഴി​​ക്കോ​​ട്: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ജ​​യം കൊ​​തി​​ച്ച് ഗോ​​കു​​ലം എ​​ഫ്സി ഇ​​ന്ന് സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ ഇ​​റ​​ങ്ങും. ക​​ഴി​​ഞ്ഞ പ​​ത്ത് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ജ​​യം നേ​​ടാ​​നാ​​വാ​​തെ​​യാ​​ണ് ഗോ​​കു​​ലം ഇ​​ന്ന് ഇ​​ന്ത്യ​​ൻ ആ​​രോ​​സി​​നെ​​തി​​രേ പോ​​രാ​​ട്ട​​ത്തി​​നു ക​​ച്ച​​കെ​​ട്ടു​​ന്ന​​ത്. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നാ​​ണ് മ​​ത്സ​​രം.
ന​​വം​​ബ​​റി​​ൽ സ്വ​​ന്തം കാ​​ണി​​ക​​ൾ​​ക്കു മു​​ന്നി​​ൽ മി​​ന​​ർ​​വ പ​​ഞ്ചാ​​ബി​​നെ 0-1നു ​​കീ​​ഴ​​ട​​ക്കി​​യ​​ശേ​​ഷം ഗോ​​കു​​ല​​ത്തി​​നു ജ​​യം അ​​പ്രാ​​പ്യ​​മാ​​യി തു​​ട​​രു​​ക​​യാ​​ണ്.


ലീ​​ഗി​​ൽ 15 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 12 പോ​​യി​​ന്‍റു​​മാ​​യി 10-ാം സ്ഥാ​​ന​​ത്താ​​ണ് ഗോ​​കു​​ലം. ഇ​​തു​​വ​​രെ ര​​ണ്ട് ജ​​യം മാ​​ത്രമേ ഗോ​​കു​​ല​​ത്തി​​ന് അ​​വ​​കാ​​ശ​​പ്പെ​​ടാ​​നു​​ള്ളൂ. 17 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 16 പോ​​യി​​ന്‍റു​​മാ​​യി ഏ​​ഴാം സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്ത്യ​​ൻ ആ​​രോ​​സ്. ഇ​​ന്ത്യ​​ൻ ആ​​രോ​​സു​​മാ​​യു​​ള്ള എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ഗോ​​കു​​ലം 0-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.