ചെൽസി, ഇന്‍റർ ജയത്തിൽ
Saturday, February 16, 2019 12:30 AM IST
മാ​ല്‍മോ/​ബാ​രി​സോ​വ്: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ആ​ദ്യ പാ​ദ നോ​ക്കൗ​ട്ടി​ല്‍ ചെ​ല്‍സി​ക്കും ഇ​ന്‍റ​ർ മി​ലാ​നും ജ​യം. ആ​ഴ്‌​സ​ണ​ലി​നു തോ​ല്‍വി.

റോ​സ് ബാ​ര്‍ക്‌ലി​യും ഒ​ളി​വ​ര്‍ ഗി​രു​വും നേ​ടി​യ ഗോ​ളു​ക​ളി​ല്‍ ചെ​ല്‍സി 2-1ന് ​മാ​ല്‍മോ എ​ഫ്എ​ഫി​നെ തോ​ല്‍പ്പി​ച്ചു. മാ​ല്‍മോ​യു​ടെ സ്വീ​ഡ്ബാ​ങ്ക് സ്‌​റ്റേ​ഡ​നി​ല്‍ നേ​ടി​യ ജ​യം ചെ​ല്‍സി പ​രി​ശീ​ല​ക​ന്‍ മൗ​റി​സി​യോ സാ​റി​ക്ക് ആ​ശ്വാ​സം ന​ല്‍കി. ഞാ​യ​റാ​ഴ്ച മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യോ​ടേ​റ്റ 6-0ന്‍റെ ​ക​ന​ത്ത തോ​ല്‍വി​ക്കു​ശേ​ഷം സാ​റി​യു​ടെ നി​ല പ​രു​ങ്ങ​ലി​ലാ​യി​രി​ക്കു​ക​യാ​ണ്. 30-ാം മി​നി​റ്റി​ല്‍ ചെ​ല്‍സി മു​ന്നി​ലെ​ത്തി. മാ​ല്‍മോ ഡി​ഫ​ന്‍ഡ​ര്‍ ലാ​സെ നീ​ല്‍സ​ണ്‍ പ​ന്ത് ക്ലി​യ​ര്‍ ചെ​യ്യു​ന്ന​തി​ല്‍ വ​രു​ത്തിയ പി​ഴ​വാ​ണ് ബാ​ര്‍ക് ലി​ക്ക് ഗോ​ളി​നു വ​ഴി​യൊ​രു​ക്കി​യ​ത്. 58-ാം മി​നി​റ്റി​ല്‍ ഗി​രു ലീ​ഡ് ഉ​യ​ര്‍ത്തി. വി​ല്യ​ന്‍റെ ക്രോ​സി​ല്‍നി​ന്ന് ഫ്ര​ഞ്ച് താ​രം പു​റം​കാ​ലി​നു ത​ട്ടി പന്ത് വ​ല​യി​ലാ​ക്കി. 80-ാം മി​നി​റ്റി​ല്‍ ആ​ന്ദ്രെ ക്രി​സ്റ്റ്യ​ന്‍സ​ന്‍ മാ​ല്‍മോ​യ്ക്കാ​യി ഒ​രു ഗോ​ള്‍ മ​ട​ക്കി. 21ന് ​ചെ​ല്‍സി​യു​ടെ സ്റ്റാം​ഫ​ര്‍ഡ് ബ്രി​ഡ്ജി​ല്‍ ര​ണ്ടാം പാ​ദം ന​ട​ക്കും.

ആ​ദ്യ പ​കു​തി​ക്ക് പി​രി​യു​ന്ന​തി​നു തൊ​ട്ടു​മു​മ്പ് സ്റ്റാ​നി​സ്ലാ​വ് ഡ്രാ​ഗ​ന്‍ നേ​ടി​യ ഗോ​ളി​ല്‍ ബേ​റ്റ് ബോ​രി​സോ​വ് 1-0ന് ​ആ​ഴ്‌​സ​ണ​ലി​നെ തോ​ല്‍പ്പി​ച്ചു. അ​പ്ര​തീ​ക്ഷി​ത തോ​ല്‍വി​ക്കി​ടെ സ്‌​ട്രൈ​ക്ക​ര്‍ അ​ല​ക്‌​സാ​ണ്ട​ര്‍ ലാ​കെ​സെ​റ്റ് ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ടു പു​റ​ത്താ​യ​ത് സ​ന്ദ​ര്‍ശ​ക​ര്‍ക്കു തി​രി​ച്ച​ടി​യാ​യി. 45-ാം മി​നി​റ്റി​ല്‍ ഒ​രു ഫ്രീ​കി​ക്കി​നു തു​ട​ര്‍ച്ച​യാ​യി ല​ഭി​ച്ച പ​ന്ത് ഹെ​ഡ​് ചെ​യ്തു ഡ്രാ​ഗ​ന്‍ വ​ല​യി​ലാ​ക്കി. 55-ാം മി​നി​റ്റി​ല്‍ ലാ​കെ​സെ​റ്റെ ഗോ​ള്‍ നേ​ടി​യെ​ങ്കി​ലും ഓ​ഫ് സൈ​ഡ് വി​ളി​യി​ല്‍ നി​ഷേ​ധി​ച്ചു. 85-ാം മി​നി​റ്റി​ല്‍ ബോ​രി​സോ​വി​ന്‍റെ അ​ല​ക്‌​സാ​ണ്ട​ര്‍ ഫി​ലി​പോ​വി​ച്ചി​നെ ഫൗ​ള്‍ ചെ​യ്ത​തി​ന് നേ​രി​ട്ട് ചു​വ​പ്പ് കാ​ര്‍ഡ് കി​ട്ടി.


മൗ​റോ ഇ​ക്കാ​ര്‍ഡി ഇ​ല്ലാ​തെ ഇ​റ​ങ്ങി​യ ഇ​ന്‍റ​ര്‍ മി​ലാ​ന്‍ 1-0ന് ​റാ​പ്പി​ഡ് വി​യ​ന്ന​യെ തോ​ല്‍പ്പി​ച്ചു. 39-ാം മി​നി​റ്റി​ല്‍ ലൗ​ടാ​രോ മാ​ര്‍ട്ടി​നെ​സ് പെ​ന​ല്‍റ്റി വ​ല​യി​ലാ​ക്കി​യാ​ണ് ഇ​ന്‍റ​റി​ന് വി​ജ​യ​മൊ​രു​ക്കി​യ​ത്.

മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ നാ​പ്പോ​ളി 3-1 എ​ഫ്‌​സി സൂ​റി​ച്ചി​നെ​യും സെ​വി​യ്യ 1-0ന് ​ലാ​സി​യോ​യെ​യും വ​ല​ന്‍സി​യ 2-0ന് ​സെ​ല്‍റ്റി​കി​നെ​യും പ​രാ​ജ​പ്പെ​ടു​ത്തി. ബെ​ന്‍ഫി​ക, വി​യ്യാ​റ​യ​ല്‍ ടീ​മു​ക​ളും ജ​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.