ബ​യേ​ൺ മ്യൂണിക്കിനു ജ​യം
Saturday, February 16, 2019 11:18 PM IST
ഓ​ഗ്‌​സ്ബ​ര്‍ഗ്: ര​ണ്ടു ത​വ​ണ ഓ​രോ ഗോ​ളി​നു പി​ന്നി​ല്‍നി​ന്ന ബ​യേ​ണ്‍ മ്യൂ​ണി​ക് ബു​ണ്ട​സ് ലി​ഗ​യി​ല്‍ 3-2ന് ​ഓ​ഗ്‌​സ്ബ​ര്‍ഗി​നെ തോ​ല്‍പ്പി​ച്ചു. കിം​ഗ്‌​സ്‌​ലി കോ​മ​ന്‍റെ ഇ​ര​ട്ട ഗോ​ളാ​ണ് ര​ണ്ടു ത​വ​ണ​യും ബ​യേ​ണിനെ ഒ​പ്പ​മെ​ത്തി​ച്ച​ത്. ജ​യ​ത്തോ​ടെ ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ടു​മാ​യുള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം ബ​യേ​ണ്‍ ര​ണ്ടാ​യി കു​റ​ച്ചു.

21 ക​ളി​യി​ല്‍ ഡോ​ര്‍ട്മു​ണ്ടി​ന് 50 പോ​യി​ന്‍റും 22 ക​ളി​യി​ല്‍ ബ​യേ​ണ് 48 പോ​യി​ന്‍റു​മാ​ണ്. ക​ളി​യു​ടെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ കോ​മ​ന് ഇ​ട​തു കാ​ല്‍ക്കു​ഴ​യ്ക്ക് പ​രി​ക്കേ​റ്റു. എ​ന്നാ​ല്‍ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ക്ല​ബ് അ​റി​യി​ച്ച​ത്. ചാ​മ്പ്യ​ന്‍സ് ലീ​ഗ് പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ലി​വ​ര്‍പൂ​ളി​നെ​തി​രേ താ​രം ഉ​ണ്ടാ​കു​മെ​ന്ന് ക്ല​ബ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd