മോ​റെ​യുടെ ഉപദേശം ഗു​ണം ചെ​യ്തു: പ​ന്ത്
മോ​റെ​യുടെ ഉപദേശം ഗു​ണം ചെ​യ്തു: പ​ന്ത്
Saturday, February 16, 2019 11:18 PM IST
കി​ര​ണ്‍ മോ​റെയ്ക്കൊ​പ്പം വി​ക്ക​റ്റ്കീ​പ്പിം​ഗ് പാ​ഠ​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ സമയം ചെ​ല​വ​ഴി​ച്ച​ത് ഓ​സ്‌​ട്രേ​ലി​യയ്‌​ക്കെ​തി​രേ​യു​ള്ള ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ന്‍ സ​ഹാ​യി​ച്ചെ​ന്ന് യു​വ വി​ക്ക​റ്റ്കീ​പ്പ​ര്‍ ഋ​ഷ​ഭ് പ​ന്ത്.

ഇം​ഗ്ല​ണ്ട്് പ​ര്യ​ട​ന​ത്തി​ലെ മോ​ശം വി​ക്ക​റ്റ്കീ​പ്പിം​ഗി​ന്‍റെ പേ​രി​ല്‍ പ​ന്ത് ധാ​രാ​ളം പ​ഴി കേ​ട്ടി​രു​ന്നു. ഇം​ഗ്ല​ണ്ടി​ല്‍ പ​ന്ത് നി​ര​വ​ധി ബൈ ​വി​ട്ടു​ക​ള​ഞ്ഞു. എ​ന്നാ​ല്‍, ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ടെ​സ്റ്റ് ക​ളി​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ യു​വ​താ​ര​ത്തി​ന്‍റെ വി​ക്ക​റ്റ്കീ​പ്പിം​ഗി​ല്‍ മാ​റ്റം ക​ണ്ടു. 20 ക്യാ​ച്ച് നേ​ടി. അ​ഡ്‌​ലെ​യ്ഡി​ല്‍ മാ​ത്രം 11 പു​റ​ത്താ​ക്ക​ലു​ക​ള്‍ ന​ട​ത്തി​യ പ​ന്ത് ലോ​ക റി​ക്കാ​ര്‍ഡി​നൊ​പ്പ​മെ​ത്തി.


ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നു​ശേ​ഷം പ​ന്ത് നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യി​ല്‍ മോ​റെ​യു​മാ​യി സ​മ​യം ചെ​ല​വ​ഴി​ച്ചി​രു​ന്നു. ഇ​വി​ടെ വ​ച്ച് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം താ​ന്‍ വി​ക്ക​റ്റ്കീ​പ്പിം​ഗി​ലെ ചി​ല കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു പ​ഠി​ച്ചു. ഇ​തി​ല്‍ കൈ​ക​ളു​ടെ പൊ​സി​ഷ​നിം​ഗും ശ​രീ​ര​ത്തി​ന്‍റെ ചലനവു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​ന്ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.