റെ​നെ​ഗേ​ഡ്‌​സ് ചാ​മ്പ്യ​ന്മാ​ര്‍
റെ​നെ​ഗേ​ഡ്‌​സ് ചാ​മ്പ്യ​ന്മാ​ര്‍
Monday, February 18, 2019 12:53 AM IST
മെ​ല്‍ബ​ണ്‍: ബി​ഗ് ബാ​ഷ് ട്വ​ന്‍റി20 ലീ​ഗി​ല്‍ ആ​രോ​ണ്‍ ഫി​ഞ്ച് ന​യി​ക്കു​ന്ന മെ​ല്‍ബ​ണ്‍ റെ​നെ​ഗേ​ഡ്‌​സ് ചാ​മ്പ്യ​ന്മാ​ര്‍. ആ​ദ്യ​മാ​യാ​ണ് റെ​നെ​ഗേ​ഡ്‌​സ് ബി​ഗ് ബാ​ഷ് ലീ​ഗ് നേ​ടു​ന്ന​ത്. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ല്‍ റെ​നെ​ഗേ​ഡ്‌​സ് 13 റ​ണ്‍സി​ന് ഗ്ലെ​ന്‍ മാ​ക്‌​സ് വെ​ല്‍ ന​യി​ക്കു​ന്ന മെ​ല്‍ബ​ണ്‍ സ്റ്റാ​ര്‍സി​നെ തോ​ല്പി​ച്ചു.

ബി​ബി​എ​ല്‍ ഫൈ​ന​ലി​ല്‍ ആ​ദ്യ​മാ​യാ​ണ് മെ​ല്‍ബ​ണ്‍ ടീ​മു​ക​ളു​ടെ പോ​രാ​ട്ടം. 146 റ​ണ്‍സ് പി​ന്തു​ട​ര്‍ന്ന സ്റ്റാ​ര്‍സ് ഒ​രു ഘ​ട്ട​ത്തി​ല്‍ 13 ഓ​വ​റി​ല്‍ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 93 എ​ന്ന നി​ല​യി​ല്‍ ജ​യ​ത്തി​ലേ​ക്കു കു​തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ തു​ട​ര്‍ച്ച​യാ​യി വി​ക്ക​റ്റു​ക​ള്‍ വീ​ണ​ത് സ്റ്റാ​ര്‍സി​നു തി​രി​ച്ച​ടി​യാ​യി. 19 റ​ണ്‍സ് ചേ​ര്‍ത്ത​പ്പോ​ള്‍ ഏ​ഴു വി​ക്ക​റ്റാ​ണ് മാ​ക്‌​സ്‌​വെ​ലി​ന്‍റെ ടീ​മി​നു ന​ഷ്ട​മാ​യ​ത്. 20 ഓ​വ​ര്‍ പൂ​ര്‍ത്തി​യാ​പ്പോ​ള്‍ സ്റ്റാ​ര്‍സ് ഏ​ഴി​നു 132 എ​ന്ന നി​ല​യി​ല്‍ തോ​റ്റു. ബെ​ന്‍ ഡ​ങ്ക് (57) ആ​ണ് ടോ​പ് സ്‌​കോ​റ​ര്‍. മാ​ര്‍ക​സ് സ്‌​റ്റോ​യി​നി​സ് 39 റ​ണ്‍സ് എ​ടു​ത്തു. ടോ​സ് നേ​ടി​യ സ്റ്റാ​ര്‍സ് റെ​നെ​ഗേ​ഡ്‌​സി​നെ ബാ​റ്റിം​ഗി​നു വി​ടു​ക​യാ​യി​രു​ന്നു. അ​ഞ്ച് വി​ക്ക​റ്റി​ന് 65 എ​ന്ന നി​ല​യി​ല്‍ പ​രു​ങ്ങി​യ റെ​നെ​ഗേ​ഡ്‌​സി​നെ ആ​റാം വി​ക്ക​റ്റി​ല്‍ ഒ​രു​മി​ച്ച ടോം ​കൂ​പ്പ​റും (43) ഡാ​നി​യ​ല്‍ ക്രി​സ്റ്റ്യ​നും (38) നേ​ടി​യ 80 റ​ണ്‍സി​ന്‍റെ അ​പ​രാ​ജി​ത കൂ​ട്ടു​കെ​ട്ടാ​ണ് 20 ഓ​വ​റി​ല്‍ 145 റ​ണ്‍സി​ലെ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.