ഗെയ്‌ൽ ലോകകപ്പിനുശേഷം വിരമിക്കും
Monday, February 18, 2019 12:53 AM IST
ഗ​യാ​ന: ഈ വർഷം ഇം​ഗ്ല​ണ്ടി​ലും വെ​യ്‌ൽസി​ലും ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​നു​ശേ​ഷം ഏകദിനത്തിൽനിന്ന് വിരമിക്കുമെന്ന് ക്രി​സ് ഗെ​യ്‌ൽ. വി​ന്‍ഡീ​സ് ക്രി​ക്ക​റ്റ് ബോ​ര്‍ഡാണ് ഇക്കാര്യമറിയിച്ചത്. വി​ന്‍ഡീ​സി​നു​വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ ഏ​ക​ദി​ന​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി​യ ര​ണ്ടാ​മ​ത്തെ താ​ര​മാ​ണ് ഗെ​യ്‌ൽ.

284 ഏ​ക​ദി​ന​ത്തി​ല്‍ 9727 റ​ണ്‍സാ​ണ് ഗെ​യ്‌​ലി​ന്‍റെ പേ​രി​ല്‍. ക​ളി​യി​ലും റ​ണ്‍സി​ലും ബ്ര​യാ​ന്‍ ലാ​റ​യാ​ണ് ഗെ​യ്‌​ലി​നു മു​ന്നി​ല്‍. 299 ഏ​ക​ദി​ന​ത്തി​ല്‍ 10405 റ​ണ്‍സാ​ണ് വി​ന്‍ഡീ​സ് ഇ​തി​ഹാ​സ​ത്തി​ന്‍റെ പേ​രി​ല്‍. ഏ​ക​ദി​ന​ത്തി​ല്‍ വി​ന്‍ഡീ​സി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി ഗെ​യ്‌​ലി​ന്‍റെ പേ​രാ​ണ്. 215 റ​ണ്‍സാ​ണ് ഏ​ക​ദി​ന​ത്തി​ല്‍ ഈ ​വെ​ടി​ക്കെ​ട്ട് ഉ​യ​ര്‍ന്ന സ്‌​കോ​ര്‍. 165 വി​ക്ക​റ്റും ഗെ​യ്‌ൽ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd