മാഞ്ചസ്റ്റർ സിറ്റിക്കു ജയം
Monday, February 18, 2019 12:53 AM IST
ന്യൂ​പോ​ര്‍ട്ട്: ത​ക​ര്‍പ്പ​ന്‍ ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്എ ക​പ്പ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. ശ​ക്ത​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കെ​തി​രേ മി​ക​ച്ച പോ​രാ​ട്ടം ന​ട​ത്തി​യാ​ണ് ലീ​ഗ് ര​ണ്ട് ടീ​മാ​യ ന്യൂ​പോ​ര്‍ട്ട് കൗ​ണ്ടി 4-1ന് ​കീ​ഴ​ട​ങ്ങി​യ​ത്. സി​റ്റി​ക്കു​വേ​ണ്ടി ഫി​ല്‍ ഫോ​ഡ​ന്‍ ര​ണ്ടും ലി​റോ​യ് സെ​യ്ന്‍, റി​യാ​ദ് മെ​ഹ്‌​റ​സ് എ​ന്നി​വ​ര്‍ ഓ​രോ ഗോ​ളും നേ​ടി. 82 സ്ഥാ​നം താ​ഴെ​യു​ള്ള ടീ​മി​നെ​തി​രേ പെ​പ് ഗാ​ഡി​യോ​ള​യു​ടെ ടീ​മി​ന് അ​നാ​യാ​സ​മാ​യി​രു​ന്നി​ല്ല മ​ത്സ​രം.

51-ാം മി​നി​റ്റി​ല്‍ ലി​റോ​യ് സെ​യ്ന്‍ സി​റ്റി​യെ മു​ന്നി​ലെ​ത്തി​ച്ചു. ഇ​തോ​ടെ സി​റ്റി മ​ത്സ​ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ത്തു. 75-ാം മി​നി​റ്റി​ല്‍ ഫോ​ഡ​ന്‍ സി​റ്റി​യു​ടെ ലീ​ഡ് ഉ​യ​ര്‍ത്തി. സ്വ​ന്തം പ​കു​തി​യി​ല്‍നി​ന്ന് പ​ന്തു​മാ​യി കു​തി​ച്ച യു​വ​താ​രം വ​ല​കു​ലു​ക്കി. സ​ന്ദ​ര്‍ശ​ക​രു​ടെ പ്ര​തി​രോ​ധ പാ​ളി​ച്ച മു​ത​ലെ​ടു​ത്ത് പാ​ദ്‌​റെ​ഗ് അ​മോ​ന്ദ് ഒ​രു ഗോ​ള്‍ മ​ട​ക്കി. എ​ന്നാ​ല്‍ 71 സെ​ക്ക​ന്‍ഡി​നു​ശ​ഷം ഫോ​ഡ​ന്‍ ര​ണ്ടാം ഗോ​ളും നേ​ടി സി​റ്റി​യു​ടെ ലീ​ഡ് ഉ​യ​ര്‍ത്തി. ഇ​ഞ്ചു​റി ടൈ​മി​ല്‍ മെ​ഹ്‌​റ​സും ഗോ​ള്‍ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd