ബ്ലാ​സ്റ്റേ​ഴ്‌​സ് ഇന്ന് ഗോവയ്ക്കെതിരേ
ബ്ലാ​സ്റ്റേ​ഴ്‌​സ് ഇന്ന് ഗോവയ്ക്കെതിരേ
Monday, February 18, 2019 12:53 AM IST
മ​ഡ്ഗാ​വ്: പു​തി​യ പ​രി​ശീ​ല​ക​നു കീ​ഴി​ല്‍ പു​തി​യ ഊ​ര്‍ജം ക​ണ്ടെ​ത്തി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് അ​ടു​ത്ത അ​ങ്ക​ത്തി​നാ​യി എ​ഫ്‌​സി ഗോ​വ​യ്‌​ക്കെ​തി​രേ. നി​ലോ വി​ന്‍ഗാ​ഡ പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ത​ല​വ​ര​മാ​റി. ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ബം​ഗ​ളൂ​രു എ​ഫ്‌​സി​യെ സ​മ​നി​ല​യി​ല്‍ കു​രു​ക്കി.

അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ സ്വ​ന്തം ആ​രാ​ധ​ക​ര്‍ക്കു മു​ന്നി​ല്‍ ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​ക്കെ​തി​രേ 3-0ന്‍റെ ​ത​ക​ര്‍പ്പ​ന്‍ ജ​യ​വും കു​റി​ച്ച​ശേ​ഷ​മാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് ഗോ​വ​യെ നേ​രി​ടാ​നെ​ത്തു​ന്ന​ത്. തു​ട​ര്‍ച്ച​യാ​യി 14 മ​ത്സ​ര​ങ്ങ​ള്‍ക്കു​ശേ​ഷ​മാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ വി​ജ​യം സ്വ​ന്ത​മാ​ക്കാ​നാ​യ​ത്. ലീ​ഗി​ല്‍ ഇ​നി ര​ണ്ടു മ​ത്സ​രം മാ​ത്രം അ​വ​ശേ​ഷി​ക്കേ ഒന്പതാം സ്ഥാ​ന​ത്തു​ള്ള ബ്ലാ​സ്റ്റേഴ്‌​സ് പോ​യി​ന്‍റ് നി​ല മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഇ​റ​ങ്ങു​ക. വി​ന്‍ഗാ​ഡ​യ്ക്കു കീ​ഴി​ല്‍ ടീ​മി​നു ഭാ​വി​യു​ണ്ടെ​ന്ന് തെ​ളി​യി​ക്കേ​ണ്ട ഉ​ത്ത​രവ​ാ​ദി​ത്വ​വു​മു​ണ്ട്. മ​റു​വ​ശ​ത്തു​ള്ള ഗോ​വ​യാ​ണെ​ങ്കി​ല്‍ ഒ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ക്കാ​നാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ഇ​ന്ന് ജ​യി​ച്ചാ​ല്‍ ഗോ​വ ബം​ഗ​ളൂ​രു​വി​നെ മ​റി​ക​ട​ന്ന് ഒ​ന്നി​ലെ​ത്തും. 15 ക​ളി​യി​ല്‍ 28 പോ​യി​ന്‍റാ​ണ് ഗോ​വ​യ്ക്ക്.


ബ്ലാ​സ്റ്റേ​ഴ്‌​സി​ന് എ​ക്കാ​ല​വും ശ​ക്ത​രാ​യ എ​തി​രാ​ളി​ക​ളാ​ണ് ഗോ​വ. ഈ ​സീ​സ​ണി​ല്‍ 3-1നാ​ണ് കൊ​ച്ചി​യി​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സ് തോ​റ്റ​ത്. ഈ ​തോ​ല്‍വി​ക്ക് അ​വ​രു​ടെ ഗ്രൗ​ണ്ടി​ല്‍ പ​ക​രം​വീ​ട്ടാ​നാ​ണ് ബ്ലാസ്റ്റേഴ്‌​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു ക​ളി​യും തോ​ല്‍ക്കാ​തെ മു​ന്നേ​റു​ന്ന ഗോ​വ ത​ക​ര്‍പ്പ​ന്‍ ഫോ​മി​ലാ​ണ്. നോ​ര്‍ത്ത്ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ​യും മും​ബൈ സി​റ്റി​യെ​യും എ​ടി​കെ​യും ത​ക​ര്‍ത്ത ഗോ​വ​യു​ടെ ആ​ക്ര​മ​ണ​നി​ര​യും ഒ​പ്പം പ്ര​തി​രോ​ധ​ക്കാ​രും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു കളി​യി​ല്‍ നാ​ലു ക്ലീ​ന്‍ ഷീ​റ്റു​ക​ള്‍ നേ​ടി​യ​പ്പോ​ള്‍ ഒ​രു ഗോ​ള്‍ മാ​ത്ര​മാ​ണ് ഗോ​വ​യു​ടെ പ്ര​തി​രോ​ധ​ക്കാ​ര്‍ വ​ഴ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.