കോ​ഹ്‌​ലി ഒ​ന്നി​ല്‍ത്ത​ന്നെ
കോ​ഹ്‌​ലി ഒ​ന്നി​ല്‍ത്ത​ന്നെ
Monday, February 18, 2019 12:53 AM IST
ദു​ബാ​യ്: ഐ​സി​സി ടെ​സ്റ്റ് ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ് ലി ​ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. സ​ഹ​താ​രം ചേ​ത്വേ​ശ്വ​ര്‍ പൂ​ജാ​ര​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ ആ​ദ്യ ടെ​സ്റ്റി​ല്‍ സെ​ഞ്ചു​റി നേ​ടി​യ കു​ശാ​ല്‍ പെ​രേ​ര​യാ​ണ വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി​യ​ത്.

കോ​ഹ്‌ലി​ക്ക് 922 പോ​യി​ന്‍റാ​ണു​ള്ള​ത്. ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള ന്യൂ​സി​ല​ന്‍ഡ് നാ​യ​ക​ന്‍ കെ​യ്ന്‍ വി​ല്യം​സ​ണ് 897 പോ​യി​ന്‍റും പൂ​ജാ​ര​യ്ക്ക് 881 പോ​യി​ന്‍റു​മാ​ണു​ള്ള​ത്. കോ​ഹ്‌ലി​യും പൂ​ജാ​ര​യും ഒ​ഴി​കെ മ​റ്റൊ​രു ഇ​ന്ത്യ​ക്കാ​രാ​നും ആ​ദ്യ പ​ത്തി​ലി​ല്ല.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ ആ​ദ്യ ടെ​സ്റ്റി​ല്‍ 51 റ​ണ്‍സും ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ പു​റ​ത്താ​കാ​തെ നേ​ടി​യ 153 റ​ണ്‍സു​മാ​ണ് പെ​രേ​ര​യുടെ കു​തി​പ്പി​ന് തു​ണ​യാ​യ​ത്. പെ​രേ​ര​യു​ടെ മി​ക​വി​ലാ​ണ് ശ്രീ​ല​ങ്ക ജ​യി​ച്ച​ത്. 58 സ്ഥാ​നം ക​ട​ന്നെ​ത്തി​യ ശ്രീ​ല​ങ്ക​ന്‍ താ​രം 40-ാം സ്ഥാ​ന​ത്താ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ പ​ത്താം വി​ക്ക​റ്റി​ല്‍ പെ​രേ​ര​യും വി​ശ്വ ഫെ​ര്‍ണാ​ണ്ടോ​യും(6 നോ​ട്ടൗ​ട്ട്) ചേ​ര്‍ന്ന് നേ​ടി 78 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട് 83 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ര്‍ഡാ​ണ് ത​ക​ര്‍ത്ത​ത്. ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന പ​ത്താം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടാ​ണി​ത്.


ഇ​ന്ത്യ​യു​ടെ ര​വീ​ന്ദ്ര ജ​ഡേ​ജ അ​ഞ്ചാം സ്ഥാ​ന​ത്ത്. ഓ​ള്‍റൗ​ണ്ട​ര്‍മാ​രു​ടെ പ​ട്ടി​ക​യി​ല്‍ ജ​ഡേ​ജ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ജേ​സ​ണ്‍ ഹോ​ള്‍ഡ​റും ഷ​ക്കീ​ബ് അ​ല്‍ ഹ​സ​നു​മാ​ണ് ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ല്‍.

ബൗ​ള​ര്‍മാ​രിൽ പാ​റ്റ് ക​മ്മി​ന്‍സ്

ബൗ​ള​ര്‍മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കാ​ഗി​സോ റ​ബാ​ഡ​യെ പി​ന്ത​ള്ളി ഓ​സ്‌​ട്രേ​ലി​യ​ന്‍ പേ​സ​ര്‍ പാ​റ്റ് ക​മ്മി​ന്‍സ് ഒ​ന്നി​ലെ​ത്തി. 2006 ഫെ​ബ്രു​വ​രി​യി​ല്‍ ഗ്ലെ​ന്‍ മാ​ക് ഗ്ര​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​‍ക്കാ​രന്‍ ബൗ​ള​ര്‍മാ​രി​ല്‍ ആ ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.