മേ​രി കോം ​പ്യൂ​മ​യു​ടെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​ര്‍
മേ​രി കോം ​പ്യൂ​മ​യു​ടെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​ര്‍
Tuesday, February 19, 2019 12:41 AM IST
ന്യൂ​ഡ​ല്‍ഹി: ആ​റു ത​വ​ണ ലോ​ക​ചാ​മ്പ്യ​നാ​യ ഇ​ന്ത്യ​ന്‍ ബോ​ക്‌​സിം​ഗ് താ​രം മേ​രി കോം ​ആ​ഗോ​ള കാ​യി​ക ഉ​പ​ക​ര​ണ നി​ര്‍മാ​താ​ക്ക​ളാ​യ പ്യൂ​മ​യു​ടെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​ര്‍. പ്യൂ​മ​യു​മാ​യി ര​ണ്ടു വ​ര്‍ഷ​ത്തെ ക​രാ​റി​ലാ​ണ് കോം ​ഏ​ര്‍പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ വ​നി​ത​ക​ളു​ടെ റോ​ള്‍ മോ​ഡ​ല്‍ എ​ന്ന നി​ല​യി​ലാ​ണ് പ്യൂ​മ ഇ​ന്ത്യ മേ​രി കോ​മി​നെ ബ്രാ​ന്‍ഡ് അം​ബാ​ഡ​സ​റാ​ക്കി​യ​ത്.

പ്യൂ​മ എ​ന്ന ബ്രാ​ന്‍ഡ് എ​ക്കാ​ല​വും വ​നി​ത​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​രും പി​ന്തു​ണ​യ്ക്കു​ന്ന​വ​രു​മാ​ണ്. ഇ​വ​ര്‍ക്കൊ​പ്പ​മാ​യി​രി​ക്കു​ന്ന​ത് ന​ല്ല​താ​ണെന്നു ത​നി​ക്കു തോ​ന്നു​ന്നു​വെ​ന്നും ലോ​ക ചാ​മ്പ്യ​ന്‍ പ​റ​ഞ്ഞു. മേ​രി കോ​മി​നെ പ്യൂ​മ കു​ടും​ബ​ത്തി​ലേ​ക്ക് സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന് പ്യൂ​മ ഇ​ന്ത്യ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​ഭി​ഷേ​ക് ഗാം​ഗു​ലി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.