ചെ​ന്നൈ സി​റ്റി​ക്കു ജ​യം
Tuesday, February 19, 2019 12:41 AM IST
ഷി​ല്ലോം​ഗ്: ഐ ​ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ചെ​ന്നൈ സി​റ്റി​ക്ക് ജ​യം. ചെ​ന്നൈ സി​റ്റി ര​ണ്ടി​നെ​തി​രേ നാ​ലു ഗോ​ളി​ന് അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യ ഷി​ല്ലോം​ഗ് ല​ജോം​ഗി​നെ ത​ക​ര്‍ത്തു.

17 ക​ളി​യി​ല്‍ 37 പോ​യി​ന്‍റാ​ണ് ചെ​ന്നൈ​ക്ക്. ഒ​രു മ​ത്സ​രം കു​റ​വു​ള്ള ഈ​സ്റ്റ് ബം​ഗാ​ളും റി​യ​ല്‍ കാ​ഷ്മീ​രും 32 പോ​യി​ന്‍റ് വീ​ത​മാ​യി ര​ണ്ടും മൂ​ന്നും​ സ്ഥാ​ന​ങ്ങളിലാണ്. അ​വ​സാ​ന പ​ന്ത്ര​ണ്ട് മി​നി​റ്റി​ല്‍ ചെ​ന്നൈ മൂ​ന്നു ഗോ​ളാ​ണ് നേ​ടി​യ​ത്. സാ​ന്ദ്രോ റോ​ഡ്രി​ഗ​സ് (7’), പെ​ഡ്രോ മാ​ന്‍സി (78’, 90’), നെ​സ്റ്റ​ര്‍ ഗോ​ര്‍ഡി​ലോ (81) എ​ന്നി​വ​രാ​ണ് ചെ​ന്നൈ​ക്കാ​യി വ​ല​കു​ലു​ക്കി​യ​ത്. കി​റ്റ്‌​ബോ​ക്ലാം​ഗ് പേ​ല്‍ (23’), സാ​മു​വ​ല്‍ കി​ന്‍ഷി (85’ പെ​ന​ല്‍റ്റി) എ​ന്നി​വ​രാ​ണ് ല​ജോം​ഗി​നാ​യി ഗോ​ള്‍ നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.