ബ്ലാ​സ്റ്റേ​ഴ്‌​സ് ഗോ​വ​യി​ല്‍ തോ​റ്റു
ബ്ലാ​സ്റ്റേ​ഴ്‌​സ് ഗോ​വ​യി​ല്‍ തോ​റ്റു
Tuesday, February 19, 2019 12:41 AM IST
ഫ​റ്റോ​ര്‍ഡ: ഗോ​വ​യി​ല്‍ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നു ര​ക്ഷ​യി​ല്ല. പു​തി​യ പ​രി​ശീ​ല​ക​ന്‍ നി​ലോ വി​ന്‍ഗാ​ഡ​യു​ടെ കീ​ഴി​ല്‍ പു​തി​യ ക​രു​ത്തി​ലി​റ​ങ്ങി​യ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ത്തി​ലും ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​നം ന​ട​ത്തി​യ ബ്ലാ​സ്റ്റേ​ഴ്‌​സി​നെ എ​ഫ്‌​സി ഗോ​വ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു ത​ക​ര്‍ത്തു. ജ​യ​ത്തോ​ടെ ഗോ​വ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി സെ​മി ഫൈ​ന​ലി​നു യോ​ഗ്യ​ത നേ​ടി.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ സ്വ​ന്തം കാ​ണി​ക​ളു​ടെ മു​ന്നി​ല്‍ ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സിയെ തോ​ല്‍പ്പി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വും ബ്ലാ​സ്റ്റേ​ഴ്‌​സി​നു​ണ്ടാ​യി​രു​ന്നു. ബം​ഗ​ളൂ​രു എ​ഫ്‌​സി​യെ അ​വ​രു​ടെ ഗ്രൗ​ണ്ടി​ല്‍ വി​റ​പ്പി​ച്ച ബ്ലാ​സ്റ്റേ​ഴ്‌​സ് ആ​യി​രു​ന്നി​ല്ല ഗോ​വ​യി​ലെ​ത്തി​യ​പ്പോ​ള്‍. ഗോ​വ​യു​ടെ വേ​ഗ​മേ​റി​യ മു​ന്നേ​റ്റ​ങ്ങ​ള്‍ക്ക് മു​ന്നി​ല്‍ പ​ക​ച്ച ബ്ലാ​സ്റ്റേ​ഴ്‌​സ് ആ​ദ്യ പ​കു​തി​യി​ല്‍ ത​ന്നെ ര​ണ്ടു ഗോ​ള്‍ വ​ഴ​ങ്ങി. മ​റു​പ​ടി​യി​ല്ലാ​തെ ബ്ലാ​സ്റ്റേ​ഴ്‌​സ് കു​ഴ​ങ്ങി. ഫെ​റാ​ന്‍ കോ​റോ​മി​നാ​സ് (22’), എ​ഡു ബേ​ഡി​യ (25’), ഹ്യൂ​ഗോ ബൗ​മൗ​സ് (78’) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ഗോ​വ​യു​ടെ വേ​ഗ​മേ​റി​യ മു​ന്നേ​റ്റ​ത്തെ പ​ല​പ്പോ​ഴും ഗോ​ള്‍കീ​പ്പ​ര്‍ ധീ​ര​ജ്‌​സിം​ഗി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ത​ട​ഞ്ഞു​നി​ര്‍ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.