പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് കളിക്കില്ല
പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് കളിക്കില്ല
Tuesday, February 19, 2019 12:41 AM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ-പാക്കിസ്ഥാൻ ക്രി​ക്ക​റ്റ് പരന്പരയ്ക്ക് ഇനി ഒരു സാധ്യതയുമില്ലെന്ന് ഐ​പി​എ​ല്‍ ചെ​യ​ര്‍മാ​ന്‍ രാ​ജീ​വ് ശു​ക്ല. ജ​മ്മു​ക​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​ന​ം. കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​ര്‍ദേ​ശ​മു​ണ്ടാ​യാ​ല്‍ മാ​ത്ര​മേ ഇ​നി​യൊ​രു മ​ത്സ​ര​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ച്ച​വ​രെ പാ​ക്കി​സ്ഥാ​ന്‍ സം​ര​ക്ഷി​ക്കു​ക​യും ന​ട​പ​ടി എ​ടു​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​തു​മാ​ണ് ഇ​ന്ത്യ​യെ പ്ര​കോ​പി​പ്പി​ച്ച​ത്. നേ​ര​ത്തെ, ലോ​ക​ക​പ്പി​ല്‍ പാ​ക് ടീ​മി​നെ​തി​രാ​യ മ​ത്സ​രം ഇ​ന്ത്യ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന അ​ഭ്യ​ര്‍ഥ​ന​യു​മാ​യി ക്രി​ക്ക​റ്റ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ ബി​സി​സി​ഐ​യെ സ​മീ​പി​ച്ചി​രു​ന്നു. ക്രി​ക്ക​റ്റ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ ഒ​രു കാ​യി​ക സം​ഘ​ട​ന​യാ​ണെ​ങ്കി​ലും രാ​ജ്യ​ത്തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്ന് സെ​ക്ര​ട്ട​റി സു​രേ​ഷ് ബ​ഫ്‌​ന പ​റ​ഞ്ഞി​രു​ന്നു. രാ​ജ്യം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഞെ​ട്ട​ലി​ല്‍ നി​ല്‍ക്കെ ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ​തി​രേ ക​ളി​ക്ക​രു​തെ​ന്നും സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മേ​യ് 30നാ​ണ് ഏ​ക​ദി​ന ലോ​ക​ക​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. ജൂ​ണ്‍ 16നാ​ണ് ഇ​ന്ത്യ​-പാ​ക് മ​ത്സ​രം.

സൂപ്പർ ലീഗ് സംപ്രേഷണമില്ല

തീവ്രവാദആക്രമണത്തിന്‍റെ പശ്ചാത്ത ലത്തിൽ പാ​ക്കി​സ്ഥാ​ന്‍ ടി20 ​ലീ​ഗ് ഇ​ന്ത്യ​യി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത് നി​ര്‍ത്തി​വച്ചു. ദു​ബാ​യി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന് ഇ​ന്ത്യ​യി​ല്‍ വ​ലി​യ​തോ​തി​ല്‍ പ്രേ​ഷ​ക​രു​ണ്ടാ​യി​രു​ന്നു. സം​പ്രേ​ഷ​ണം പി​ന്‍വ​ലി​ച്ച​ത് പ​ര​സ്യ​യി​ന​ത്തി​ല്‍ കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് ലീ​ഗി​നു​ണ്ടാ​ക്കു​ക. ഇ​ന്ത്യ​യി​ല്‍ ഡി ​സ്‌​പോ​ര്‍ട്സ് ആ​ണ് മ​ത്സ​രം സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് പി​എ​സ്എ​ല്‍ നാ​ലാം സീ​സ​ണ്‍ ആ​രം​ഭി​ച്ച​ത്. ലോ​ക​മെ​ങ്ങു​നി​ന്നു​മു​ള്ള ക്രി​ക്ക​റ്റ് ക​ളി​ക്കാ​ര്‍ ലീ​ഗി​ന്‍റെ ഭാ​ഗ​മാ​ണ്. നേ​ര​ത്തെ, മു​ന്‍ പാ​ക് ക്യാ​പ്റ്റ​നും ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഇ​മ്രാ​ന്‍ ഖാ​ന്‍റെ ചി​ത്രം മും​ബൈ​യി​ല്‍ ക്രി​ക്ക​റ്റ് ക്ല​ബ്ബി​ല്‍നി​ന്നും നീ​ക്കം ചെ​യ്തി​രു​ന്നു.


മും​ബൈ​യി​ലെ ക്രി​ക്ക​റ്റ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ​യാ​ണ് ഇ​മ്രാ​ന്‍ ഖാ​ന്‍ ഉ​ള്‍പ്പെ​ടെ ലോ​ക​ത്തെ പ്ര​മു​ഖ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ള്‍ ക്ല​ബ്ബി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചി​രു​ന്ന​ത്. പു​ല്‍വാ​മ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ക​ബ്ബ് മാ​നേ​ജിംഗ് ക​മ്മ​ിറ്റി പാ​ക്കി​സ്ഥാ​നോ​ടു​ള്ള പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ചി​ത്രം നീ​ക്കി. ഇ​മ്രാ​ന്‍ ഖാ​ന്‍റേ​ത് കൂ​ടാ​തെ പാ​ക് ടീ​മി​ന്‍റെ ചി​ത്ര​വും നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. ഇ​മ്രാ​ന്‍ ഖാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യ​പ്പോ​ള്‍ ത​ന്നെ ചി​ത്രം നീ​ക്ക​ണ​മെ​ന്ന് ചി​ല ‌ക്ലബ് അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, ക്രി​ക്ക​റ്റി​നോ​ടു​ള്ള ബ​ഹു​മാ​നാ​ര്‍ഥം അ​ത് നീ​ക്കി​യി​ല്ല. എ​ന്നാ​ലി​പ്പോ​ള്‍ ചി​ത്രം നീ​ക്കി പ്ര​തി​ഷേ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​ണെ​ന്ന് ക്ല​ബ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തി​ര്‍ത്തി ക​ട​ന്നു​ള്ള തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍ന്ന് ഇ​ന്ത്യ വ​ര്‍ഷ​ങ്ങ​ളാ​യി പാ​ക്കി​സ്ഥാ​നു​മാ​യി ക്രി​ക്ക​റ്റ് പ​ര​മ്പ​ര ക​ളി​ക്കാ​റി​ല്ല. ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നു​ള്ള സൗ​ഹൃ​ദ രാ​ഷ്‌​ട്ര​പ​ദ​വി റ​ദ്ദാ​ക്കു​ക​യും അ​വി​ടെ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ ക​സ്റ്റം​സ് തീ​രു​വ 200 ശ​ത​മാ​നം വ​ര്‍ധി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വീസ അനുവദിച്ചു

ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ഷൂ​ട്ടിം​ഗ് വേ​ൾ​ഡ് ക​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ താ​ര​ങ്ങ​ൾ​ക്ക് ഇ​ന്ത്യ വീ​സ അ​നു​വ​ദി​ച്ചു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ താ​ര​ങ്ങ​ൾ​ക്ക് വീ​സ ന​ൽ​കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.