അ​സം​പ്ഷ​​ന് ഇരട്ടക്കിരീടം
Wednesday, February 20, 2019 12:25 AM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് ആ​​തി​​ഥ്യ​​മ​​രു​​ളി​​യ സി​​സ്റ്റ​​ർ ട്രീ​​സ മേ​​രി മെ​​മ്മോ​​റി​​യ​​ൽ 24-ാമ​​ത് കേ​​ര​​ള ഇ​​ന്‍റ​​ർ കോ​​ള​​ജി​​യ​​റ്റ് വോ​​ളി​​ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ പാ​​ലാ അ​​ൽ​​ഫോ​​ൻ​​സാ കോ​​ള​​ജി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി അ​​സം​​പ്ഷ​​ൻ ജേ​​താ​​ക്ക​​ളാ​​യി. സ്കോ​​ർ (25-18, 23-25, 27-25, 25-17).

അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് ഗോ​​ൾ​​ഡ​​ൻ ജൂ​ബി​​ലി മെ​​മ്മോ​​റി​​യ​​ൽ 19-ാമത് ​​ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ കോ​​ള​​ജി​​യറ്റ് ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ക​​ണ്ണൂ​​ർ എ​​സ്എ​​ൻ കോ​​ള​​ജി​​നെ പ​​രാ​​ജ​​യ​പ്പെ​​ടു​​ത്തി ആ​​തി​​ഥേ​​യ​​ർ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യി.​ സ്കോ​​ർ (66-45). വോ​​ളി​​ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ മി​​ക​​ച്ച​താ​ര​മാ​​യി അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ലെ എൻ.പി. അ​​ന​​ഘയെയും ബാ​​സ്ക​​റ്റ്ബാ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ലെ എം​​.എ​​സ്. ആ​​തി​​രയെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. സ​​മ്മേ​​ള​​ന​​ത്തി​​ൽ ദ്രോ​​ണാ​​ചാ​​ര്യ കെ.​​പി. തോ​​മ​​സ് സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ച്ചു. പ്രി​​ൻ​​സി​​പ്പ​​ൽ സി​​സ്റ്റ​​ർ ചെ​​റു​​കു​​സു​​മം, വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ.​​അ​​നി​​ത ജോ​​സ്, ഡോ. ​​ജെ​​യ്സി മോ​​ൾ അ​​ഗ​​സ്റ്റി​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.