യു​ണൈ​റ്റ​ഡ് ചെ​ല്‍സി​യെ പു​റ​ത്താ​ക്കി
യു​ണൈ​റ്റ​ഡ് ചെ​ല്‍സി​യെ  പു​റ​ത്താ​ക്കി
Wednesday, February 20, 2019 12:25 AM IST
ല​ണ്ട​ന്‍: ആ​ദ്യ​പ​കു​തി​യി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ ആ​ന്ദ്രെ ഹെ​രേ​ര​യു​ടെ​യും പോ​ള്‍ പോ​ഗ്ബ​യു​ടെ​യും ഹെ​ഡ​റു​ക​ള്‍ എ​ഫ്എ ക​പ്പി​ല്‍നി​ന്ന് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ല്‍സി​യെ പു​റ​ത്താ​ക്കി. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന്‍റെ ജ​യ​ത്തോ​ടെ യു​ണൈ​റ്റ​ഡ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ക​ട​ക്കു​ക​യും ചെ​യ്തു. സ്റ്റാം​ഫ​ര്‍ഡ് ബ്രി​ഡ്ജി​ലെ തോ​ല്‍വി​യോ​ടെ ചെ​ല്‍സി പ​രി​ശീ​ല​ക​ന്‍ മൗ​റി​സി​യോ സാ​റി​യുടെ പു​റ​ത്താ​ക്ക​ലി​നുള്ള മുറവിളിക്ക് ആ​ക്കം കൂ​ടി. ക്വാ​ര്‍ട്ട​റി​ല്‍ വൂ​ള്‍വ​ര്‍ഹാം​ട​ണ്‍ വാ​ണ്ട​റേ​ഴ്‌​സാ​ണ് യു​ണൈ​റ്റ​ഡി​ന്‍റെ എ​തി​രാ​ളി​ക​ള്‍.

ചാ​മ്പ്യ​ന്‍സ് ലീ​ഗ് പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ പി​എ​സ്ജി​യേല്‍പ്പി​ച്ച തോൽവിയുടെ ആ​ഘാ​ത​ത്തി​ല്‍നി​ന്ന് മു​ക്ത​രാ​കു​ന്ന പ്ര​ക​ട​ന​മാ​ണ് യു​ണൈ​റ്റ​ഡ് ന​ട​ത്തി​യ​ത്. 31-ാം മി​നി​റ്റി​ല്‍ പോ​ഗ്ബ​യു​ടെ ക്രോ​സ് കൃ​ത്യ​മാ​യി ഹെ​രേ​ര വ​ല​യി​ലാ​ക്കി. ആ​ദ്യ പ​കു​തി തീ​രും​മു​മ്പ് അ​ടു​ത്ത ഗോ​ളു​മ​ടി​ച്ചു. മാ​ര്‍ക​സ് റ​ഷ്‌​ഫോ​ര്‍ഡി​ന്‍റെ പാ​സി​ല്‍ പോ​ഗ്ബ​യു​ടെ ശ​ക്ത​മാ​യ ഹെ​ഡ​ര്‍ വ​ല​യി​ല്‍. സോ​ള്‍ഷ​യ​റു​ടെ കീ​ഴി​ല്‍ 13 ക​ളി​യി​ല്‍ യു​ണൈ​റ്റ​ഡി​ന്‍റെ 11-ാമ​ത്തെ ജ​യ​മാ​ണ്.


ക​ഴി​ഞ്ഞ സീ​സ​ണ്‍ ഫൈ​ന​ലി​ല്‍ മൗ​റി​ഞ്ഞോ പ​രി​ശീ​ലി​പ്പി​ച്ച യു​ണൈ​റ്റ​ഡി​നെ ത​ക​ര്‍ത്താ​ണ് ചെ​ല്‍സി ചാ​മ്പ്യ​ന്മാ​രാ​യ​ത്. ആ ​തോ​ല്‍വി​ക്ക് പ​ക​രം​വീ​ട്ട​ല്‍ കൂ​ടി​യാ​യി യു​ണൈ​റ്റ​ഡി​ന് ഈ ​ജ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.